ചാംപ്യൻസ് കപ്പ് വരുന്നു. ആഗസ്റ്റ് മാസത്തിൽ ചെന്നൈയിൽ വെച്ചായിരിക്കും ചാംപ്യൻസ് കപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ,മലേഷ്യ, സെന്റ് കിറ്റ്സ് & നെവിസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പഴയ നെഹ്റു കപ്പിന്റെ പുതിയ രൂപമാണ് ചാംപ്യൻസ് കപ്പ്.
ഇന്ത്യൻ ദേശീയ ടീമിന് കൂടുതൽ അന്താരാഷ്ട്ര മത്സരം പരിചയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇത്തരത്തിൽ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 18 മുതൽ 27 വരെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്(മറീന അറീന) മത്സരങ്ങൾ അരങ്ങേറുക.
ഇന്ത്യ, അഫ്ഗാനിസ്ഥാൻ,മലേഷ്യ, സെന്റ് കിറ്റ്സ് & നെവിസ് എന്നീ ടീമുകൾ ലീഗ് ഫോർമാറ്റിൽ പരസ്പരം മത്സരിക്കും. കൂടുതൽ പോയിന്റുകൾ നേടുന്ന 2 ടീമുകൾ ഫൈനലിന് യോഗ്യത നേടും. 18 - 22 വരെയുള്ള ദിവസങ്ങളിൽ ലീഗ് മത്സരങ്ങൾ നടക്കും.
ആഗസ്റ്റ് 27 ന് ഫൈനൽ.
ചാംപ്യൻസ് കപ്പ് നടത്തുന്നത് ഐ എം. ജി. റിലയൻസ് ഗ്രൂപ്പുമായി സഹകരിച്ചാകും. ഹീറോ ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറാകും.
©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment