Thursday, July 13, 2017

റാഫിയും റിനോയും ഡ്രാഫ്റ്റിൽ സൈൻ ചെയ്തു ,ഇന്ത്യൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റിൽ പങ്കെടുക്കാൻ താരങ്ങളുടെ ആദ്യ ഘട്ട മെഡിക്കൽ ഗോവയിൽ നടന്നു




ഇന്ത്യൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റിന് വേണ്ടി ബുധനാഴ്ച  30 ലധികം താരങ്ങൾ മെഡിക്കൽ നടത്തി അതിൽ കൂടുതലും ഗോവൻ താരങ്ങൾ .
റോയലോ ഫെർണാണ്ടസ്, ലെന്നി റോഡ്രിഗ്സ്, ആദിൽ ഖാൻ, ഫ്രാൻസിസ് ഫെർണാണ്ടസ്, ഐസ്വാൾ എഫ്സി ഐ ലീഗ് ജേതാവ് ഗോൾകീപ്പർ അലിബ്നോ ഗോമെസ് തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു.
സ്പോർട്സ് ക്ലബ്ബ് ഡി ഗോവയിൽ നിന്നുള്ള കളിക്കാരും ഉണ്ടായിരുന്നു. സുഭാഷിഷ് ബോസ്, സെറിറ്റൺ ഫെർണാണ്ടസ്, ജോയ്നർ ലോറൻസ്കോ എന്നീ മൂന്ന് കളിക്കാർക്ക്  ട്രാൻസ്ഫർ ഫീസ് സമ്മതമെങ്കിൽ  ക്ലബ്ബ് ഉപേക്ഷിക്കാൻ അനുവദിക്കും. സെറിറ്റോൺ, ജോയ്നർ എന്നിവരും ബുധനാഴ്ച്ച മെഡിക്കൽ നടത്തി .
കഴിഞ്ഞ സീസണിൽ മോഹൻ ബഗനിലേയ്ക്ക് ലോണിൽ പോയ താരമായാ   സുഭാഷിഷ് കൊൽക്കത്തയിൽ മെഡിക്കൽ ടെസ്റ്റ് ചെയ്യും .
ബംഗളൂരു എഫ്സി,ഡിഫൻഡർ റിനോ ആന്റോ, കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മുഹമ്മദ് റാഫി,  അരട്ട ഇസുമി , ഡി. രാവണൻ എന്നിവരും ഉണ്ടായിരുന്നു. മെഹരാജുദ്ദീൻ വാഡൂ, ഡാരെൻ കലേഡീറ, ഗൗരമംഗി സിംഗ് തുടങ്ങിയവർ എ എഫ് സി ബി  ലൈസൻസിനായി ഗോവയിൽ ഒരു കോച്ച് കോഴ്സ് നടത്തുന്നുണ്ട്, അവരും മെഡിക്കൽ ടെസ്റ്റിൽ പങ്കെടുത്തു.

മുൻ ഇന്ത്യൻ മിഡ്ഫീൽഡർ ലെന്നി റോഡ്രിഗ്സാണ് ഏറ്റവും കൂടുതൽ പണം ഡ്രാഫ്റ്റിൽ ലഭിക്കുന്ന  ഗോവൻ താരം. 60 ലക്ഷം രൂപയുടെ കരാർ. 50 ലക്ഷം രൂപ  റോമോ ഫെർണാണ്ടസിന്റെ കരാർ , ആൽബിനോ ഗോമസിന്  50 ലക്ഷം രൂപ മുതൽ മുടക്കുമെന്നാണ് കരുതുന്നത്.

0 comments:

Post a Comment

Blog Archive

Labels

Followers