ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ , പ്രത്യേകിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേർസ് ആരാധകർക്ക് സന്തോഷിക്കാം .
ലോകത്തു ഫുട്ബോൾ പിന്തുടരുന്നവരെ സംബന്ധിച്ചിടത്തോളം ആഗോള ഫുട്ബോൾ ക്ലബ്ബ്കൾക്ക് തുല്യമായി ഐഎസ്എൽ ക്ലബ്ബുകൾ തന്നെയുണ്ടെന്ന് സ്പോർട്സ് സ്റ്റാറ്റിസ്റ്റിക്സിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയായ റിസൾട്ട് സ്പോർട്സ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
ഗ്ലോബൽ ഡിജിറ്റൽ ഫുട്ബോൾ ബെഞ്ച്മാർക്ക് അനാലിസിസ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, Google+, പെരിസ്കോപ്പ്, യൂട്യൂബ് തുടങ്ങിയ മേഖലകൾ പിന്തുടരുന്ന ഒരു കൂട്ടായ ഫലമാണ്. ഈ റാങ്കിംഗിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 80 ാം സ്ഥാനത്താണ്. 'സിറ്റി ഓഫ് ജോയ്'യിൽ നിന്ന് അത്ലറ്റികോ ഡി കൊൽക്കത്ത 94-ാം റാങ്കിലാണ്.ഈ രണ്ട് ടീമുകളും ആദ്യ നൂറിൽ ഇടം പിടിച്ചിരിക്കുന്നത് വലിയൊരു നേട്ടമാണ് .
ഗ്ലാസ്ഗോ സെൽറ്റിക്, അത്ലെറ്റിക് ബിൽബാവോ തുടങ്ങിയ ലാലിഗ ക്ലബ്ബ്കളേക്കാൾ മുമ്പിൽ ഉള്ളത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. അത് മാത്രമല്ല 5 യൂറോപ്പ്യൻ ലീഗിലെയും പല ക്ലബ്ബ്കളുടെ മുമ്പിലാണ് ഈ രണ്ട് ഐ എസ് എ ൽ ക്ലബ്ബ്കൾ .
0 comments:
Post a Comment