ഇന്ത്യയിൽ ഒരു കാലത്ത് ഫുട്ബോൾ ഒരു പ്രഫഷനനാക്കാൻ പല താരങ്ങളും തയാറായിരുന്നില്ല. ജോലിയിലേക്കുള്ള എളുപ്പ വഴിയായിട്ടാണ് ഇന്ത്യയിലെ ഒരു തലമുറ ഫുട്ബോളിനെ സമീപിച്ചിരുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി ഇന്ത്യൻ ഫുട്ബോളിൽ മാറ്റം കണ്ടുതുടങ്ങിയത്. യഥാർത്ഥത്തിൽ ഇന്ത്യൻ സൂപ്പർ ലീഗാണ് ഇന്ത്യൻ ഫുട്ബോളിന് ഒരു പുതു ജീവൻ നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ഒരു പിടി സ്വപ്നങ്ങളാണ് നൽകുന്നത്.
ക്രിക്കറ്റ് അടക്കി വാഴുന്ന ഇന്ത്യയിൽ ധോണിമാരും കോഹ്ലിമാരും കോടികൾ പ്രതിഫലം വാങ്ങുമ്പോൾ ഇന്ത്യയിലെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലം എത്രയെന്ന് ഇവിടെ ആരും ശ്രദ്ധിച്ചിരുന്നില്ല.
ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കുക എന്ന ആശയത്തോടെ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി തന്നെ പലരും ചോദ്യം ചെയ്തിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും മറുപടിയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിന്റെ വിജയം. ഓരോ വർഷവും കഴിയും തോറും ഇന്ത്യൻ സൂപ്പർ ലീഗിന്റെ വളർച്ചയാണ് നാം കാണുന്നത്. എട്ടു ടീമുകളുമായി 2014 ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിൽ എത്തി നിൽക്കുമ്പോൾ രണ്ട് പുതിയ ടീമുകൾ കൂടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കടന്നു വന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളായ ടാറ്റയും ജിന്ഡാൽ ഗ്രൂപ്പുമാണ് ടീമുകളെ സ്വന്തമാക്കിയത് തന്നെ ഇന്ത്യയിലെ ഫുട്ബോൾ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്.
ഇന്ത്യയിലും വിദേശത്തും മികച്ച നിലവാരം പുലർത്തുന്ന താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലും പന്ത് തട്ടുന്നത്. വർഷങ്ങൾ കഴിയുന്തോറും ഇവരുടെ പ്രതിഫലത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ആദ്യ സീസണിൽ ഒരു ഇന്ത്യൻ താരത്തിനും കോടികൾ പ്രതിഫലം ലഭിച്ചിരുന്നില്ല. അന്നത്തെ അവസ്ഥയിൽ അതിന് ഒരു അതിശയോക്തിയും ഉണ്ടായിരുന്നില്ല. എന്നാൽ ആദ്യ പതിപ്പിന്റെ വിജയം രണ്ടാം പതിപ്പ് മുതൽ കണ്ടുതുടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗ് ലേലത്തിലൂടെ രണ്ടു കോടിപതികൾ ഉണ്ടായി. അത് വേറെ ആരുമായിരുന്നില്ല ഒന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി യായിരുന്നു. ഇന്ത്യൻ ഫുട്ബോൾ താരത്തിന് കോടികൾ പ്രതിഫലം ലഭിക്കുന്നത് ആദ്യമായിരുന്നു ഇന്ത്യയിൽ. ഛേത്രി ഒപ്പം യൂജൻസൺ ലിങ്തോയും ഉണ്ടായിരുന്നു.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിൽ എത്തി നിൽക്കുമ്പോൾ രണ്ടിൽ നിന്നും പത്തോളം താരങ്ങൾ കോടിപതികളുടെ പട്ടികയിലെത്തിയിരിക്കുന്നു. രണ്ടാം സീസണിൽ 41 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കിയ അനസ് എടത്തൊടികയെ 2017 ൽ 1.1 കോടി മുടക്കിയാണ് ജംഷഡ്പൂർ എഫ് സി സ്വന്തമാക്കിയത്. ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്ക് പ്രതിഫലത്തിൽ ഉണ്ടായ മാറ്റം വളരെ പ്രകടമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ ഇന്ത്യൻ താരങ്ങൾക്കായി ടീമുകൾ ചെലവഴിച്ചത് 24 കോടി രൂപയായിരുന്നു. ഇന്ന് അത് 48.25 കോടി രൂപയിൽ എത്തി നിൽക്കുന്നു. ആദ്യ പതിപ്പിനെ അപേക്ഷിച്ച് താരങ്ങളെ സ്വന്തമാക്കാൻ ഇരട്ടി തുക ചിലവഴിക്കേണ്ടി വന്നു. കഴിഞ്ഞ സീസണിൽ കളിച്ച ചില താരങ്ങളെ നിലനിർത്താൻ വേണ്ടി മാത്രം ക്ലബ്ബുകൾ ചിലവഴിച്ചത് 11.55 കോടി രൂപയാണ്.
2014 ൽ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ എ ടി കെ 3.91 കോടി രൂപയാണ് ചിലവഴിച്ചത്. മുംബൈ സിറ്റി എഫ് സി 3.76 രുപയും ചിലവഴിച്ചു. എന്നാൽ 2017 ൽ ബെംഗളൂരു എഫ് സി 6.01 കോടിയും കേരള ബ്ലാസ്റ്റേഴ്സ് 5.93 കോടിയും ചിലവഴിച്ചും. 2014 ലും 2017 ഉം തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വ്യത്യാസം വളരെ പ്രകടമാണ്.
2017 ൽ ഓരോ ടീമുകളും ചിലവഴിച്ച തുക ഒന്ന് പരിശോധിക്കാം
🔹 എ ടി കെ - 5.62 കോടി
🔹 ബെംഗളൂരു എഫ് സി - 6.01 കോടി
🔹 ചെന്നൈയൻ എഫ് സി - 5.66 കോടി
🔹 ഡൽഹി ഡയനാമോസ് - 3.91 കോടി
🔹എഫ് സി ഗോവ - 3.90 കോടി
🔹 എഫ് സി പൂനെ സിറ്റി - 3.63 കോടി
🔹 ജംഷഡ്പൂർ എഫ് സി - 4.73 കോടി
🔹 കേരള ബ്ലാസ്റ്റേഴ്സ് - 5.93 കോടി
🔹 മുംബൈ സിറ്റി എഫ് സി - 5.79 കോടി
🔹 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - 3.66 കോടി
ലോകത്തിലെ ശക്തമായ ലീഗും കളിൽ ഒന്നാണ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ്. അതോടൊപ്പം താരങ്ങളുടെ പ്രതിഫലത്തിലും പ്രകടമായ മാറ്റം കാണാം. ഏതൊരു കായികമേളയുടെയും ക്ലബ്ബുകളുടെയും ഊർജ്ജം എന്നത് ആരാധകരാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങളെല്ലാം നിറഞ്ഞ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ഈ ആരാധക കൂട്ടം ഇന്ത്യയിലെ ഫുട്ബോൾ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ എല്ലാ ഇപ്പോൾ ഫുട്ബോൾ ആവേശം അലയടിക്കും. പുത്തൻ ഫുട്ബോൾ അക്കാദമികൾ വളർന്നു വരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഫുട്ബോൾ സ്റ്റേഡിങ്ങൾ ഉയർന്നു വരുന്നു. ഒപ്പം ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീം ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കായ 96 ൽ എത്തി നിൽക്കുന്നു.2015 മാർച്ചിൽ ഇത് 173 ആയിരുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്. ഇതിൽ ഒരു ചെറിയ പങ്ക് ഇന്ത്യൻ സൂപ്പർ ലീഗും വഹിച്ചിട്ടുണ്ട്
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment