ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ആഭ്യന്തര താരങ്ങളുടെ ഡ്രാഫ്റ്റ് ജൂലൈ 23 ന് നടക്കും. ലീഗിലെ മിക്ക ടീമുകൾ എല്ലാം തന്നെ രണ്ട് താരങ്ങളെ നിലനിർത്തിയിട്ടുണ്ട്.
അടുത്ത സീസൺ മുതൽ ലീഗിൽ 10 ടീമുകൾ പങ്കെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രാഫ്റ്റ് നടക്കുന്നത്. മുൻ ഐ ലീഗ് ജേതാക്കളായ ബാംഗ്ലൂർ എഫ്.സിയും ടാറ്റ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ള ടീമുമാണ് പുതിയ അതിഥികൾ.
ഡൽഹി ഡൈനാമോസും എഫ് സി പൂനെ സിറ്റിയും കഴിഞ്ഞ സീസണിൽ കളിച്ച ഒരു താരത്തെയും നിലനിർത്താതയാണ് ഡ്രാഫ്റ്റിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ടീമായ ടാറ്റക്കായിരിക്കും ഡ്രാഫ്റ്റിൽ ആദ്യ അവസരം ലഭിച്ചിരുന്നത്.
ഡ്രാഫ്റ്റിന് മുമ്പ് ഐ.എസ്.എൽ ടീമുകൾ നിലനിർത്തിയ ആഭ്യന്തര താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
അത്ലറ്റികോ ഡി കൊൽക്കത്ത: ദേബ്ജിത്ത് മജുംദാർ,പ്രബീർ ദാസ്
ബെംഗളൂരു എഫ് സി : സുനിൽ ഛേത്രി,ഉദ്ദാന്ത സിംഗ്
ചെന്നൈയിൻ എഫ് സി : ജെജെ,കരൺജിത്ത്
ഡൽഹി ഡൈനാമോസ്: ആരെയും നിലനിർത്തിയില്ല
എഫ് സി ഗോവ : മന്ദർ റാവു ദേശായി, ലക്ഷ്മികാന്ത് കട്ടിമണി.
എഫ് സി പൂനെ സിറ്റി : വിശാൽ കെയ്ത് (അണ്ടർ 21)
കേരള ബ്ലാസ്റ്റേഴ്സ് : സി കെ വിനീത്, സന്ദേശ് ജിങ്കൻ.
മുംബൈ സിറ്റി :അമ്രീന്ദർ സിംഗ്,സെഹ്നാജ് സിംഗ്
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് : ടി പി രഹനേഷ്, റൗളിംഗ് ബോർഗസ്
ടാറ്റ :
മിക്ക ടീമുകളും സൂപ്പർ താരങ്ങളെ നിലനിർത്തിട്ടുണ്ട്. അത് കൊണ്ട് ഇവർ ഒഴികെയുള്ള 84 താരങ്ങളാണ് ഡ്രാഫ്റ്റിൽ ഉണ്ടാവുക.
ഡ്രാഫ്റ്റിൽ ആദ്യ റൗണ്ടിൽ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ അവസരം ലീഗിലെ പുതിയ ടീമായ ടാറ്റക്കാണ്. അതിന് ശേഷം ഡൽഹിക്കും പിന്നീട് പൂനെക്കും ഡ്രാഫ്റ്റിൽ നിന്നും ഒരു താരത്തെ സ്വന്തമാക്കാം. രണ്ടാം റൗണ്ടിൽ നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാക്കും ആദ്യ അവസരം. രണ്ടാം റൗണ്ടിലും ആദ്യ റൗണ്ടിൽ പങ്കെടുക്കുത്ത മൂന്ന് ടീമുകൾക്ക് മാത്രമായിരിക്കും. എന്നാൽ മൂന്നാം റൗണ്ടിൽ ചെന്നൈയിൻ എഫ് സി ഒഴികെയുള്ള എല്ലാ ടീമുകൾക്കും പങ്കെടുക്കാം. ചെന്നൈയിൻ എഫ് സി അണ്ടർ 21 വിഭാഗത്തിൽ ഉൾപ്പെടുത്തിയ ജെറി ലാൽറിൻസുല ദേശീയ ടീമിൽ അംഗമായതാണ് ചെന്നൈക്ക് വിനയായത്. ചെന്നൈ നാലാം റൗണ് മുതൽ ഡ്രാഫ്റ്റിൽ പങ്കുച്ചേരും.
ഇന്ത്യൻ താരങ്ങളായ അനസ് എടത്തൊടിക,റോബിൻ സിംഗ് ,യുജേൻസൺ ലിങ്ദോ എന്നീവരാണ് ഡ്രാഫ്റ്റിലെ സൂപ്പർ താരങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ നിയമങ്ങൾ അനുസരിച്ച് ഡ്രാഫ്റ്റിലുള്ള മികച്ച ഗോൾകീപ്പരെ സ്വന്തമാക്കാനാവും ടീമുകളെല്ലാം ശ്രമിക്കുന്നത്.
0 comments:
Post a Comment