സുനിൽ ഛെത്രി ഇന്ത്യയിലെ മൂല്യമേറിയ താരമാണെങ്കിലും ഇന്ത്യൻ ഫുട്ബാളിൽ ഇപ്പോൾ ഛേത്രിക്ക് കൂട്ടായി അഞ്ച് കോടീശ്വരൻ കൂടിയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഈ മാസത്തെ മുംബൈയിലെ ഡ്രാഫ്റ്റ് നടക്കുമ്പോൾ മൂന്നിൽ കൂടുതൽ താരങ്ങൾ ഈ പട്ടികയിൽ ഇടം പിടിക്കും.
ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് സമാന്തരമായി നടക്കുന്നതിനാൽ താരങ്ങളുടെ മൂല്യം കൂടിയിട്ടുണ്ട് .മികച്ച കളിക്കാരെ കിട്ടണമെങ്കിൽ കാശ് ചെലവാക്കേണ്ടി വരും .
ഛെത്രി, എപ്പോഴത്തെയും പോലെ ഏറ്റവും കൂടുതൽ പണം നേടിയത്, ഈ സീസണിൽ ഏറ്റവും മികച്ച ശമ്പളമുള്ള ഫുട്ബോളറായി ഉയർന്നു ഛേത്രി . ബംഗളൂരു എഫ് സി സ്ട്രൈക്കർ മൂന്ന് വർഷത്തെ കരാറിന് 4.6 കോടി രൂപയുടെ കരാറാണ് നൽകിയത് . ആദ്യ സീസണിൽ 1.5 കോടി രൂപ വീതം സ്വന്തമാക്കുകയും ചെയ്യും . ബംഗളൂരു എഫ്സി യുവതാരമായ ഉദാന്ത സിങ് 55 ലക്ഷം രൂപക്കും സ്വന്തമാക്കി.
ജെജെ ലാൽപെഖുലയാണ് ഏറ്റവും കൂടുതൽ കരാർ തുക ലഭിച്ചതിൽ രണ്ടാം സ്ഥാനത്താണ് . ഈ സീസണിൽ 1.4 കോടി രൂപയ്ക്കാണ് ജെജെയെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കിയത്. ആദ്യ സീസണിന്റെ അവസാനത്തിൽ 10 ലക്ഷം രൂപ ബോണസ് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജെജെയുടെ മൂന്നു വർഷത്തെ കരാർ ബോണസ് ഉൾപ്പെടെ 4.3 കോടിയാണ്.
ഈ സീസണിലെ കേരള ബ്ലാസ്റ്റേർസ് താരങ്ങൾ പിന്നിലല്ല; സച്ചിൻ ടെൻഡുൽക്കർ സഹ ഉടമസ്ഥതയിലുള്ള ടീം സന്ദേശ് ജിങ്കാനെയും , സി.കെ. വിനീതിനെയും നിലനിർത്തിയത് റെക്കോർഡ് തുകക്കാണ്.
1.2 കോടി രൂപ വാർഷിക വരുമാനമുള്ള ജിൻങ്കാൻ ഇപ്പോൾ ഏറ്റവും മികച്ച വേതനം നേടുന്ന പ്രതിരോധതാരമാണ്. സി.കെ. വിനീത് പ്രതി വർഷം ഒരു കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പു വെച്ചത്.
ഈ സീസണിൽ ഗോൾകീപ്പർമാർ മികച്ച ആവേശത്തിലാണ്. ഈ വർഷം, ആദ്യ പതിനൊന്നിൽ ഐഎസ് എല്ലിനു അനുവദിച്ച വിദേശ കളിക്കാർ ആറ് മുതൽ അഞ്ച് വരെ കുറഞ്ഞിട്ടുണ്ട്. പല ടീമുകളുൾകും ഇതോടെ ഇന്ത്യൻ ഗോൾ കീപ്പർമാരെ ആശ്രയിക്കേണ്ടി വരുന്നു .1.2 കോടി രൂപയ്ക്ക് മുംബൈ സിറ്റി നിലനിർത്തിയ അമൃന്ദർ സിങ്ങാണ് ഈ പട്ടികയിൽ ഏറ്റവും വലിയ കരാർ സ്വന്തമാക്കിയത് . ബംഗളൂരു എഫ്.സി.യും അമൃന്ദർ സിങ്ങിന് കരാർ വാഗ്ദാനം ചെയ്തിരുന്നു എന്നാൽ മുംബൈ ഉയർന്ന വില പറഞ്ഞതോടെ അമൃരീന്ദർ മുംബൈക്ക് സ്വന്തമായത് .
കരിഞ്ജിത് സിംഗ് (ചെന്നൈ-എസിക്ക് 70 ലക്ഷം), ദേബ്ജിത് മജൂംദാർ (60 ലക്ഷം രൂപ അത്ലറ്റികോ ഡി കൊൽക്കത്ത) എന്നിവരും നല്ലൊരു കരാർ നേടി .
ഈ സീസണിൽ വിശാൽ കെയ്ത്ത് പോലുള്ള ഒരു യുവതാരത്തിന് 25 ലക്ഷം രൂപയും, ലക്ഷ്മികാന്ത് കട്ടിമണി 40 ലക്ഷം രൂപയുടെ കരാർ നേടി .
കോടികളുടെ പട്ടികയിലുള്ള ഫുട്ബോൾ താരങ്ങൾ :
സുനിൽ ഛേത്രി: 1.5 കോടി
ജെജെ ലാൽപെഖുല: 1.3 കോടി
അമൃന്ദർ സിംഗ്: 1.2 കോടി രൂപ
സന്ദേഷ് ജിങ്കൻ: 1.2 കോടി
സി കെ വിനീത്: ഒരു കോടി
0 comments:
Post a Comment