രാജ്യം : ജർമനി
കോൺഫെഡറേഷൻ : യുവേഫ (യൂറോപ്പ്)
വിലിപേരുകൾ : ഡൈ മൻഷാഫഫറ്റ്,
കോച്ച് : ക്രിസ്റ്റ്യൻ വക്ക്
ജർമനി ലോക ഫുട്ബോളിലെ ഭീമന്മാരിൽ ഒന്നാണ്. ജർമനിയെ ലോക ഫുട്ബോളിലെ ഒരു പരമ്പരാഗത പവർ ഹൗസായിട്ടാണ് ലോകം നോക്കികാണുന്നത്. ജർമനിയിൽ നിന്ന് നിരവധി യുവ താരങ്ങളാണ് വളർന്നു വരുന്നത്. ഇതിന്റെ പ്രതിഫലനം എനോളം ഫിഫ ടൂർണമെന്റുക്കളിൽ മികച്ച റെക്കോർഡാണ് ജർമനിക്കുള്ളത്.
ഫിഫ അണ്ടർ 17 ലോകക്കപ്പിലൂടെ വളർന്നു വന്ന താരമാണ് റയൽ മാഡ്രിഡിന്റെ മധ്യനിരതാരം ടോണി ക്രൂസ്. 2007 വെച്ച് ലോകകപ്പിലെ പ്രകടനമാണ് ക്രൂസിനെ ശ്രദ്ധേയനാക്കിയത്. ലോകകപ്പിലെ മികച്ച താരവും ബ്രോൺസ് ഷൂ പുരസ്കാരവും ക്രൂസിനായിരുന്നു.
സീനിയർ തലത്തിൽ 4 തവണ ലോക ചാമ്പ്യൻമാരായ ജർമനിക്ക് ഒരിക്കൽ പോലും അണ്ടർ 17 ലോകകപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. 1985 ൽ ഫൈനലിൽ എത്തിയതാണ് ജർമനിയുടെ ലോകകപ്പിലെ മികച്ച പ്രകടനം. രണ്ടു തവണ (2007&2011) മൂന്നാം സ്ഥാനക്കാരാവാൻ ജർമനിയുടെ യുവനിരക്കായിട്ടുണ്ട്. 1985 ൽ നൈജീരിയയോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫൈനലിൽ തോൽവി അറിഞ്ഞത്.
ക്രൊയേഷ്യയിൽ നടന്ന അണ്ടർ 17 യൂറോപ്യൻ ടൂർണമെന്റിൽ സെമിഫൈനൽ എത്തിയത് വഴിയാണ് ഇന്ത്യയിലെക്ക് ടിക്കറ്റ് എടുത്തത്. സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് സ്പെയിനോട് തോൽക്കുകയായിരുന്നു. ടൂർണമെന്റിൽ 7 ഗോളുകൾ നേടി ജർമനിയുടെ ജാൻ ഫിയറ്റ് അർപ് സിൽവർ ഷൂ പുരസ്കാരം നേടി.
44 വയസ്സുള്ള ക്രിസ്റ്റ്യൻ വക്കാണ് ജർമനിയുടെ പരിശീലകൻ. 2012 മുതൽ ജർമനിയുടെ യൂത്ത് ടീമികളുടെ പരിശീലകനായി പ്രവർത്തിച്ചു വരുന്നു
ആക്രമണം തന്നെയാണ് വക്കും പിന്തുടരുന്ന ശൈലി.
കഴിഞ്ഞ ദിവസങ്ങളിൽ ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലാകെ 17 ഗോളുകളാണ് ജർമ്മൻ സംഘം അടിച്ചു കൂട്ടിയത്.
അപകടകാരികളായ കളിക്കാർ ആരൊക്കെയെന്ന് നോക്കാം.
ജാൻ ഫിയറ്റ് അർപ് : ക്രൊയേഷ്യയിൽ നടന്ന അണ്ടർ 17 യൂറോപ്യൻ ടൂർണമെന്റിൽ 7 ഗോളുകൾ നേടിയ ജാൻ ജർമനിയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒന്നാണ്. 4 മത്സരങ്ങളിൽ നിന്ന് 2 ഹാട്രിക്ക് ഉൾപ്പെടെയാണ് 7 ഗോളുകൾ അടിച്ചു കൂട്ടിയത്.ഹാംബർഗ് യൂത്ത് ടീമിനായി 44 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ ഈ മിടുക്കൻ നേടിയിട്ടുണ്ട്.
സൗത്ത് സോകേഴ്സ്സ്
0 comments:
Post a Comment