U17 ലോകകപ്പിന്റെ ടീമുകളുടെ ഗ്രുപ്പ് നറുക്കെടുപ്പ് കഴിഞ്ഞതിനു ശേഷം ഇന്ത്യൻ U-17 ടീമിന്റെ കോച്ച് മറ്റോസ് പ്രതികരിച്ചു. ഇന്ത്യ ശക്തരുടെ ഗ്രുപ്പിൽ ആണെല്ലോ. എങ്ങനെയാണ് ഇന്ത്യയുടെ സാദ്ധ്യതകൾ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. "ഞാൻ നീണ്ട കാലമായി ഈ രംഗത്ത് വർക്ക് ചെയ്യുന്നു. ഞാൻ ഇന്നലെ നടന്ന ഡ്രോയെ അംഗീകരിക്കുന്നു. അസാധ്യമായ ഒന്നും ഇല്ല. നമ്മുടെ എതിരാളികൾ എത്ര ശക്തരും, അനുഭവ സമ്പത്തുള്ളവരും ആയിക്കോട്ടെ.നല്ല റിസൾട്ടിനായി നമ്മൾ അവരോട് പൊരുതും.നമ്മുടെ കുട്ടികൾ അവർ ഉത്സാഹത്തോടെ കളിക്കും. അവർ ആരെയും ഭയപ്പെടുന്നില്ല. ഞാനും ആരെയും ഭയപ്പെടുന്നില്ല". അദ്ദേഹം അഭിപ്രായപ്പെട്ടു.
ശക്തരായ യു എസ് എ, ഘാന, കൊളംബിയ എന്നിവരുടെ ഗ്രുപ്പിലാണ് ഇന്ത്യ.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment