Wednesday, July 26, 2017

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സ്റ്റേഡിയം ഇത്തവണ മികച്ച അനുഭവങ്ങൾ സമ്മാനിക്കും കൂടെ റിസേർവ് ടീമും ഒരുക്കും




" ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സ്റ്റേഡിയം ഇത്തവണ മികച്ച അനുഭവങ്ങൾ സമ്മാനിക്കും "  - കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരനേനി

കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന കേട്ട് പരാതികളിൽ ഒന്നായിരുന്നു സ്റ്റേഡിയത്തിലെ മോശം അവസ്ഥ.അതിന് ഇത്തവണ മാറ്റം ഉണ്ടാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരനേനി പറഞ്ഞു. അതിനായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും വേഗത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും 
കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ  പുതിയ തലവൻ കോച്ച് റീൻ മെലെൻസ്റ്റീൻ ഔദ്യോഗികമായി അവതരിപ്പിക്കുമ്പോഴാണ്  മാധ്യമങ്ങൾക്ക് മുന്നിൽ സിഇഒ ഇക്കാര്യം അറിയിച്ചു. അസിസ്റ്റന്റ് കോച്ച് തംഗ്ബോയ് സിങ്‌ടോയും  കോച്ചിനുമൊപ്പം മാധ്യമങ്ങളോട് സംസാരിക്കാനായി എത്തിയിരുന്നു അദ്ദേഹം.

ആരാധകർക്ക് സ്റ്റേഡിയം അനുഭവം മെച്ചപ്പെടുത്തുന്നതിന് നമുക്ക് ഏറ്റവും മികച്ചത് എന്താണെന്ന് വിലയിരുത്തി വേണ്ടത് ചെയ്യും . ഞങ്ങൾ ഗ്രാസ്റൂട്ട് ലെവലിൽ പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഡവലപ്മെന്റ് സെന്ററുകൾ ഉടൻ  ആരംഭിക്കും. നമ്മൾ ഏറ്റവും മികച്ചത് ശ്രമിക്കുന്നു. റെനേ യൂത്ത് ലെവലിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ പരിശീലിപ്പിച്ച ആളാണ്, ഞങ്ങൾ അദ്ദേഹത്തിൽ  നിന്നും നിർദ്ദേശങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു

ഒരു റിസേർവ് സ്ക്വാഡ് രൂപീകരിക്കാൻ ക്ലബ് തയ്യാറാണെന്നും ക്ലബ്ബിന്റെ  കളിക്കാരായ സി.കെ. വിനീത്, റിനോ ആന്റോ, ആരാധകരെ ഇഷ്ടപ്പെട്ട സന്ദേശ് ജിങ്കാൻ  എന്നിവരെ നിലനിർത്താനുള്ള തീരുമാനമെടുത്തത്  അവരുടെ ക്ലബ്ബിന് വേണ്ടി മുൻകാല പ്രകടനം വിലയിരുത്തിയായിരുന്നുവെന്നു. 

റിസർവ് സ്ക്വാഡ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്, ഐ ലീഗ് ടീമുകളുമായി ലയനത്തിനും ശ്രമിക്കുന്നുണ്ട് അത് മൂലം  റിസേർവ് ടീമിന് വേണ്ടി കളിക്കാരെ വായ്പയെടുക്കാൻ കഴിയുമെന്നാണ് ഞങ്ങൾ  ആഗ്രഹിക്കുന്നത്. അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കേരള ബ്ലാസ്റ്ററിലുള്ള യുവ കളിക്കാരെ വികസിപ്പിച്ചെടുക്കുന്നതിനും  പുതിയ സി.ഇ.ഒയ്ക്കു കീഴിൽ ക്ലബ് നൽകിയിട്ടുള്ള അടിത്തറയെക്കുറിച്ചും അസിസ്റ്റന്റ് കോച്ച് തംഗ്ബോയ് സിങ്‌ടോ  പറഞ്ഞു.
 കേരള ബ്ലാസ്റ്റേഴ്സിൽ വരുൺ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നു അതിനായി ഒരു അടിസ്ഥാനം പണിയാൻ സമയമായി. ആരംഭവും ഉദ്ദേശവും നല്ലതാണ്. " സിങ്‌ടോ കൂട്ടി ചേർത്തു

 ©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്

0 comments:

Post a Comment

Blog Archive

Labels

Followers