ഇന്ത്യൻ ഫുട്ബോളിന്റെ മുഴുവൻ ശ്രദ്ധയും ഇപ്പോഴും ജൂലായ് 23 ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഡ്രാഫ്റ്റിലേക്കാണ്. ഫുട്ബോൾ ആരാധകരും കളി എഴുത്തുകാരും എല്ലാ ചർച്ച ചെയ്യുന്നത് ഡ്രാഫ്റ്റിനെ പറ്റിയും തങ്ങളുടെ ടീം സ്വന്തമാക്കേണ്ട താരങ്ങളെ കുറിച്ചുമാണ്. 200ഓളം ഫുട്ബോൾ താരങ്ങളാണ് ഡ്രാഫ്റ്റിനുവേണ്ടി കരാർ ഒപ്പുവെച്ചത്.
മുംബൈയിൽ ഞായറാഴ്ച രാവിലെ 10 മണി മുതലാണ് ഐ എസ് എൽ ഡ്രാഫ്റ്റ് ആരംഭിക്കുന്നത്. ഓരോ ടീമിനും ചുരുങ്ങിയത് 15 ഇന്ത്യൻ താരങ്ങളെ സ്വന്തമാകാം. എന്നാൽ ആരാണ് ഈ താരങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്ത് തന്ത്രങ്ങളാണ് ഇവർ പറ്റുക എന്നിവ നമുക്ക് അറിയേണ്ടതുണ്ട്.
ഓരോ ടീമിനുവേണ്ടി ഡ്രാഫ്റ്റിൽ പങ്കെടുക്കുന്നത് ആരൊക്കെ എന്ന് നോക്കാം.
*അത്ലറ്റികോ ഡി കൊൽക്കത്ത - ആഷ്‌ലി വെസ്റ്റ്വൂഡ്*
ആഷ്‌ലി വെസ്റ്റ്വൂഡിനെ കുറിച്ച് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഒരു മുഖവരയുടെ ആവശ്യമില്ല. ബെംഗളൂരു എഫ് സിയുടെ പരിശീലകനായിരുന്ന ആഷ്‌ലി രണ്ടു തവണ ഐ ലീഗ് കിരീടവും ഒരു തവണ ഫെഡറേഷൻ കപ്പും ബെംഗളൂരുവിന് നേടി കൊടുത്തിട്ടുണ്ട്. പിന്നീട് മലേഷ്യയിലേക്ക് പോയെങ്കിലും ഐ എസ് എൽ സീസണിനു മുന്നോടിയാൽ തിരിച്ചെത്തി അത്ലറ്റികോ ഡി കൊൽക്കത്തയുടെ ടെക്നിക്കൽ ഡയറക്ടറായി ചുമതലയേറ്റു.
മൂന്ന് വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച വെസ്റ്റ്വൂഡിന് ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ചും കളിക്കാരെ കുറിച്ചു നന്നായി അറിയാം. ഡ്രാഫ്റ്റിൽ കൊൽക്കത്തയുടെ തന്ത്രങ്ങൾക്ക് നിർണായക തീരുമാനങ്ങൾക്കും ആഷ്‌ലി വെസ്റ്റ്വൂഡ് നേതൃത്വം നൽകും
*ബെംഗളൂരു എഫ് സി - ആൽബർട്ട് റോക്ക, നന്ദൻ തമനേ*
ഐ എസ് എൽ ഡ്രാഫ്റ്റിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി ബെംഗളൂരു എഫ് സിയുടെ തന്ത്രങ്ങളുടെ ചാണക്യൻ ആൽബർട്ട് റോക്കയും ചീഫ് ടെക്നിക്കൽ ഓഫീസർമാരുമായ മന്ദൻ തമനേയും പങ്കെടുക്കും. ബ്ലൂസ് തങ്ങളുടെ ഏറ്റവും പരിചയസമ്പന്നനായ വരെയാണ് ഡ്രാഫ്റ്റിന് അയച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സിയെ എ എഫ് സി കപ്പ് ഫൈനലിൽ എത്തിച്ച പരിശീലകനാണ് റോക്ക. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിൽ കഴിയുന്ന റോക്കക്ക് ഇന്ത്യൻ ഫുട്ബോളിനെ നന്നായി അറിയാം. അദ്ദേഹത്തെ സഹായിക്കാൻ ബെംഗളൂരു എഫ് സി സി ടി ഒ തമനെ ഉണ്ടാകും.
*ചെന്നൈയൻ എഫ് സി - സബീർ പാഷ, അമോയ് ഘോഷാൽ*
ചെന്നൈയൻ എഫ് സി പരിശീലകനായി ജോൺ ഗ്രിഗറി ചുമതലയേറ്റുവെങ്കിലും അദ്ദേഹത്തിന് ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് വ്യക്തതയിലാത്തതിനാൽ സഹ പരിശീലകനായ സബീർ പാഷയും പ്ലെയർ സ്കൗട്ട് അമോയ് ഘോഷാലും ഡ്രാഫ്റ്റിൽ പങ്കെടുക്കും. മുൻ ഇന്ത്യൻ താരമായ പാഷയുടെ തീരുമാനങ്ങളായിരിക്കും ചെന്നൈയൻ എഫ് സിയുടെ ശക്തി. അദ്ദേഹത്തെ സഹായിക്കാൻ മുൻ പത്രപ്രവർത്തകനായ അമോയ് ഘോഷാലും ഉണ്ടാകും. 2015 ൽ ജേതാക്കളായി ചെന്നൈ ടീമിനൊപ്പവും ഘോഷാൽ ഉണ്ടായിരുന്നു.
*ഡെൽഹി ഡൈനാമോസ് - തതാഗത മുഖർജി*
ഒരു താരത്തെയും നിലനിർത്താതെ ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിച്ച ടീമാണ് ഡൽഹി. ഒരു പിടി മികച്ച താരങ്ങളുണ്ടായിട്ടു കുടെ ഡൽഹി ആരെയും നിലനിർത്തിയില്ല. പുതിയ ടീമായ ജെംഷഡ്പൂരിനൊപ്പം ആദ്യ റൗണ്ടിൽ ഡ്രാഫ്റ്റിൽ പങ്കെടുക്കുന്ന ഡൽഹിക്കായി നീക്കങ്ങൾ നടത്തുന്നത് അവരുടെ സി ടി ഒ തതാഗത മുഖർജി ആയിരിക്കും.
മുൻ ഇന്ത്യൻ ദേശീയ ടീം ഡയറക്ടറായി പ്രവർത്തിച്ച മുഖർജി പൈലൻ ആരോസിലൂടെ കണ്ടെത്തിയ താരമാണ് ജെജെ
*എഫ് സി ഗോവ - ഡേരിക് പേരേര,സുജയ് ശർമ്മ*
സഹ പരിശീലകനായ ഡേറിക് പെരേരയും പ്ലെയർ സ്കൗട്ടായ സുജയ് ശർമ്മയുമാണ് ഗോവയ്ക്ക് വേണ്ടി ഡ്രാഫ്റ്റിനെത്തുന്നത്. ഇന്ത്യയിലെ ഫുട്ബോൾ പരിശീലകരിൽ ഒന്നായ പെരേരയെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സാൽഗോകാർ, മഹീന്ദ്ര യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകളെ പെരേര ഐ ലീഗിൽ പരിശീലിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ താരങ്ങളെ കണ്ടെത്തുന്നതിൽ സുജയ് ശർമ്മ മിടുക്കനാണ്. പൂനെ എഫ് സി, മുംബൈ സിറ്റി എഫ് സി, ഡി എസ് കെ ശിവജിയൻസ് എന്നീ ടീമുകൾക്ക് വേണ്ടിയും സുജയ് പ്രവർത്തിച്ചിട്ടുണ്ട്.
*എഫ് സി പൂനെ സിറ്റി - അന്റോണിയോ ഹബാസ്, പ്രദ്യും റെഡ്ഡി*
മുഖ്യ പരിശീലകൻ അന്റോണിയോ ഹബാസും സഹ പരിശീലകൻ പ്രദ്യും റെഡ്ഡിയും പൂനെയ്ക്കായി ഡ്രാഫ്റ്റിൽ പങ്കെടുക്കും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പരിചയസമ്പന്നനായ കോച്ചാണ് അന്റോണിയോ ഹബാസ്, ഐ എസ് എൽ മൂന്ന് സീസണിലും പരിശീലകനായ അന്റോണിയോ ഹബാസ്, കൊൽക്കത്തയെ ആദ്യ ഐ എസ് ലീഗിൽ ജേതാക്കളാക്കുകയും ചെയ്തു.
ബെംഗളൂരു എഫ് സി, ഡി എസ് കെ ശിവജിയൻസ്, ഷില്ലോങ് ലജോങ് എന്നീ ടീമുകൾക്കൊപ്പം പ്രദ്യും റെഡ്ഡി പ്രവർത്തിച്ചിട്ടുണ്ട്.
*ജംഷഡ്പൂർ എഫ് സി - സ്റ്റീവ് കോപ്പെൽ, ഇഷ്ഫാഖ് അഹമ്മദ്*
ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീമായ ജെംഷഡ്പൂരിനായി ഡ്രാഫ്റ്റിൽ പങ്കെടുക്കുന്നത് ഇംഗ്ലീഷ് പരിശീലകനായ സ്റ്റീവ് കോപ്പെലും സഹ പരിശീലകനായ ഇഷ്ഫാഖ് അഹമ്മദുമാക്കും. ഇരുവരും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
കോപ്പലിനു കീഴിൽ കളിച്ച ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയിരുന്നു.
*കേരള ബ്ലാസ്റ്റേഴ്സ് - റെനെ മെലെൻസ്റീൻ, താങ്ബോയ് സിങ്ടോ*
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ അസിസ്റ്റന്റ് കോച്ചായ
റെനെ മെലെൻസ്റീനും താങ്ബോയ് സിങ്ടോയുമാക്കും ബ്ലാസ്റ്റേഴ്സിന്റെ തന്ത്രങ്ങൾ മെനയുന്നത്. റെനെ മെലെൻസ്റീന് ഇന്ത്യൻ താരങ്ങളെ കുറിച്ച് വ്യക്തതയിലാത്തതിനാൽ താങ്ബോയ് സിങ്ടോയാക്കും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളെ തെരഞ്ഞെടുക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായ താങ്ബോയ് സിങ്ടോ ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്. ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിൽ നിന്നും മികച്ച യുവ താരങ്ങളെ കണ്ടെത്തിയ വ്യക്തിയാണ് താങ്ബോയ് സിങ്ടോ.
*മുംബൈ സിറ്റി എഫ് സി - അലക്സാണ്ടർ ഗ്വിമാറസ്, വാട്സൺ ഫെർണാണ്ടസ്*
മുംബൈ സിറ്റി എഫ് സിയുടെ മുഖ്യ പരിശീലകൻ അലക്സാണ്ടർ ഗ്വിമാറസും സഹ പരിശീലകനായ വാട്സൺ ഫെർണാണ്ടസും ഡ്രാഫ്റ്റിൽ മുംബൈയ്ക്കായി പങ്കെടുക്കും. കഴിഞ്ഞ സീസണിൽ അലക്സാണ്ടർ ഗ്വിമാറസിന് കീഴിൽ കളിച്ച മുംബൈ സെമി ഫൈനലിൽ എത്തിയിരുന്നു.
അലക്സാണ്ടർ ഗ്വിമാറസിനെ സഹായിക്കാൻ വാട്സൺ ഫെർണാണ്ടസും കുടെ ഉണ്ടാകും. വാട്സൺ ഫെർണാണ്ടസ് ചർച്ചിൽ ബ്രദേഴ്സ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
*നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - സിദ്ധന്ത് മക്കാർ*
മുഖ്യ പരിശീലകൻ ജോവ ഡി ഡയസ് ഇന്ത്യൻ സാഹചര്യങ്ങളെ കുറിച്ച് വ്യക്തതയിലാത്തതിനാൽ പ്ലെയർ സ്കൗട്ടായ സിദ്ധാന്ത് മക്കാറാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡായി ഡ്രാഫ്റ്റിൽ പങ്കെടുക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം പ്രവർത്തിക്കുന്നയാളാണ് മക്കാർ. കഴിഞ്ഞ സീസണുകളിലായി നിരവധി യുവ താരങ്ങളെയാണ് മക്കാർ ടീമിലെത്തിച്ചത്. ആ വിശ്വസമാണ് മക്കാറിനെ നിയോഗിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉടമകളെ പ്രേരിപ്പിച്ചത്.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment