പുതിയ വിദേശ താരത്തെ സ്വന്തമാക്കി ബെംഗളൂരു എഫ് സി. സ്പാനിഷ് മിഡ്ഫീൽഡർ അന്റോണിയോ ഡോവലെയാണ് ബെംഗളൂരു എഫ് സി യുടെ പുതിയ താരം. ഇതോടെ ബെംഗളൂരു എഫ് സി. അഞ്ച് വിദേശ താരങ്ങളുമായി കരാറിലെത്തി.
അന്റോണിയോ ഡോവലെ എന്ന ടോണി ബാഴ്സലോണ യൂത്ത് അക്കാദമി താരമാണ്. സെൽറ്റ, ലുഗോ, സ്പോർട്ടിങ് കെ സി,ലേഗനസ് , റയോ വല്ലെകാനേ എന്നീ ടീമുകളിൽ ടോണി കളിച്ചിട്ടുണ്ട്.
2014 ൽ സ്പോട്ടിങ് കെ സിയെ മേജർ സോക്കർ ലീഗിൻ്റെ പ്ലേ ഓഫിൽ എത്തിക്കാൻ ടോണിക്ക് കഴിഞ്ഞിരുന്നു.പിന്നീട് ലേഗണസിൽ ചേർന്ന ടോണി ആ സീസണിൽ ലാലിഗ യിലേക് പ്രൊമോഷൻ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ടോണിക്കൂടെ ബെംഗളൂരു എഫ് സി യിൽ എത്തുന്നതോടെ സ്പാനിഷ് താരങ്ങളുടെ എണ്ണം മൂന്നായി ഉയരും.
0 comments:
Post a Comment