Tuesday, July 18, 2017

മുൻ ലാ ലിഗ താരം ഫെറൻ കോരോമിനസ് എഫ് സി ഗോവയിൽ




മുൻ ലാ ലിഗ താരം ഫെറൻ കോരോമിനസിനെ സ്വന്തമാക്കി എഫ് സി ഗോവ. സൈപ്രസ് ലീഗിലെ ടീമായ ഡോക്‌സക്ക്‌ വേണ്ടിയാണ് കോരോമിനസ് കഴിഞ്ഞ സീസണിൽ ബൂട് കെട്ടിയത്. സ്ട്രൈക്കർ ആയി കളിക്കുന്ന കോരോമിനസ് ഡോക്‌സക്കുവേണ്ടി കളിക്കുമ്പോൾ 18 കളികളിൽ നിന്നും 5 ഗോളുകൾ സ്വന്തമാക്കി.

34 വയസ്സുകാരനായ കോരോമിനസ് കരിയറിന്റെ മുഴുവൻ സമയവും ചിലവഴിച്ചത് സ്പാനിഷ് ലീഗായ ലാലിഗയിലാണ്. എസ്പന്യോൾ ബി ടീമിലൂടെ കരിയർ ആരംഭിച്ച കോരോമിനസ് എസ്പന്യോൾ, ഒസാസുന,ജിറോണ,എൽചേ, മല്ലോർക്ക എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്.

2005-06 സീസണിൽ കോപ്പ ഡെൽ റേ നേടിയ എസ്പന്യോൾ ടീമിൽ അംഗമായിരുന്നു കോരോമിനസ്. ഫൈനലിൽ സാരഗോസയെ 4-1 ന് തകർത്തപ്പോൾ അവസാന ഗോൾ  കോരോമിനസിൻ്റെ വകയായിരുന്നു. എസ്പന്യോളിനെ 2006-07 സീസണിൽ യുവേഫ യൂറോപ്പ ലീഗിൽ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2003 ഫിഫ അണ്ടർ 20 ലോകകപ്പിൽ റണ്ണർ അപ്പായ സ്പാനിഷ് ടീമിൽ അംഗമായിരുന്നു.

കോരോമിനസ് എഫ് സി ഗോവയിൽ എത്തുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ്. ഇതിന് മുമ്പ് മാനുവൽ അരാനമായി എഫ് സി ഗോവ കരാറിലെത്തിയിരുന്നു. ഇതോടെ ഗോവ ഈ സീസണിൽ മൂന്ന് വിദേശ താരങ്ങളെ സ്വന്തമാക്കി കഴിഞ്ഞു.

സൗത്ത് സോക്കേഴ്സ്

0 comments:

Post a Comment

Blog Archive

Labels

Followers