തൃശൂർ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ കൂട്ടായ്മയായ ബ്ലാസ്റ്റേഴ്സ് ആർമി രൂപംകൊണ്ടു.
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ. എം. വിജയൻ ഉദ്ഘാടനം നിര്‍വഹിച്ച് ക്ലബിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച് ആരാധകരെ എല്ലാം ഒരുമിച്ചു നിർത്താൻ ക്ലബിനാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
തൃശ്ശൂരിൽ നടന്ന ചടങ്ങിൽ താരം ലോഗോ പ്രകാശനം ചെയ്തു.
കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കുക എന്ന ഉദ്ദേശത്തോട് കൂടി ഒരു കൂട്ടം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചേർന്നു രുപം കൊടുത്ത ബ്ലാസ്റ്റേഴ്‌സ് ആർമി ക്ലബ്ബ് നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ മുംബൈ, ഡല്‍ഹി, ബാംഗ്ലൂർ, ജി. സി. സി തുടങ്ങി എല്ലാ മലയാളികള്‍ക്കിടയിലും ഒരു വൻ തരംഗമായ് മാറി.
എല്ലാ ആരാധകരെയും ഒരുമിച്ചു നിർത്തുക എന്ന വലിയ ദൗത്യം ആണ് ക്ലബിന് ഉള്ളതെന്ന് പ്രസിഡന്റ് മുഹമ്മദ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി നെജുമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരളത്തിലെ എല്ലാ ജില്ലകളിലെ ഭാരവാഹികളും പങ്കെടുത്തു.
തൃശൂർ. 15/07/2017
0 comments:
Post a Comment