മനോഹരമായ ഗോളുകൾ എന്നും മനസ്സിൽ തങ്ങി നിൽക്കുന്നവയായിരിക്കും.പ്രേത്യേകിച്ചു ലോങ്ങ് റേഞ്ച് ഗോളുകൾ.ബോക്സിനു പുറത്തു നിന്ന് വെടിയുണ്ട കണക്കെ പായുന്ന ബോൾ ഗോളിയെ നിസ്സഹായനാക്കി ഗോൾ പോസ്റ്റിന്റെ മൂലയിൽ ചെന്ന് പതിക്കുന്നത് കാണാൻ തന്നെ കൊതിക്കുന്നവരാണ് നാം ഏവരും. ഇത്തരം ഗോളുകൾ കൊണ്ട് ഗോളിമാരുടെ പേടിസ്വപ്നമാണ് ലിറ്റിൽ മജിഷൻ ഫിലിപ്പെ കൂട്ടീഞ്ഞോ.
കഴിഞ്ഞ നവംബറിൽ നടന്ന അര്ജന്റീന vs ബ്രസീൽ മത്സരത്തിൽ പേരുകേട്ട അര്ജന്റീനിയന് പ്രതിരോധ നിരയെയും ഗോളിയെയും നോക്കുകുത്തിയാക്കി കൂട്ടീഞ്ഞോയുടെ ബുള്ളറ്റ് ഷോട്ട് വലയിൽ പതിച്ചപ്പോഴാണ് പലരും ലിറ്റിൽ മജിഷനെ പലരും തിരിച്ചറിയുന്നത്. എന്നാൽ അതിനു എത്രയോ കാലം മുൻപ് തന്നെ ലിവർപൂളിന് വേണ്ടി കണ്ണഞ്ചിപ്പിക്കുന്ന ഗോളുകൾ നേടി ആരാധകരുടെ മനം മയക്കിയ താരമാണ് കൂട്ടീഞ്ഞോ.ബോക്സിനു പുറത്തു നിന്ന് ഗോൾ പോസ്റ്റിന്റെ ഏത് പാർഷ്യത്തിലേക്കും ബോളിനെ എത്തിക്കാൻ കൂട്ടീഞ്ഞോക്ക് പ്രേത്യേക കഴിവ് തന്നെ ഉണ്ട്.ഇതിനുദാഹരണങ്ങളാണ് 2013 ന്നിൽ qpr നു എതിരെ നേടിയ ഗോളും 2015 ഇൽ സ്റ്റോക്ക് സിറ്റിക്കെതിരെയും സൗത്താപ്റ്റനു എതിരെയും നേടിയ ഗോളുകൾ. യൂട്യൂബിൽ coutinho top ten goals എന്ന് സെർച്ച് ചെയ്താൽ നിങ്ങൾക്കും ഈ ഗോളുകൾ കാണാവുന്നതാണ്.പലപ്പോഴും ഇത്തരം ഗോളുകൾ ലിവർപൂളിന്റെയും ബ്രസിലിന്റെയും രക്ഷക്കെത്തിട്ടുണ്ടെന്നത് നഗ്നമായ സത്യമാണ്.മാത്രവുമല്ല ഒരു മിഡ്‌ഫീൽഡറായ കൂട്ടീഞ്ഞോ ഇത്തരം ഗോളുകളിലൂടെ സ്‌ട്രൈക്കർമാരുടെ ജോലി ഭാരം കുറക്കുകയും ചെയ്യുന്നു.ഇനിയും ഇത്പോലെ വശ്യതയാർന്നതും കാൽപന്തുകളിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുക്കുന്നതുമായ ഗോളുകൾ നേടാൻ ബ്രസീലിന്റെ ഈ കൊച്ചുമാന്ത്രികന് കഴിയട്ടെ എന്ന് നമുക്ക പ്രത്യാശിക്കാം
Murshid rkm
0 comments:
Post a Comment