Wednesday, July 19, 2017

ജംഷഡ്പൂർ എഫ്സി ഡ്രാഫ്റ്റിലെ ആദ്യ റൗണ്ടിൽ ,കേരള ബ്ലാസ്റ്റേർസ് മൂന്നാം റൗണ്ടിലും



ഹീറോ ഇന്ത്യയൻ സൂപ്പർ ലീഗ്  2017-18 സീസണിലെ  പ്ലേയർ ഡ്രാഫ്റ്റ് ഞായറാഴ്ച നടക്കും. മുംബൈയിൽ ജൂലൈ 23 ന്  നടക്കുന്ന ഡ്രാഫ്റ്റിൽ പത്ത് ക്ലബ്ബുകൾ പങ്കെടുക്കും .200ഓളം ഇന്ത്യൻ കളിക്കാർ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ഹീറോ ഐഎസ്‌ എൽ നിയന്ത്രണങ്ങൾ ക്ലബ്ബുകൾ ചുരുങ്ങിയത് 15ഉം കൂടിയാൽ 18 ഇന്ത്യൻ താരങ്ങളുമാണ് ടീമിൽ ഉൾപ്പെടുന്നത്. ഇതിൽ രണ്ട് U-21 താരങ്ങൾ നിര്ബന്ധമാണ് .

2016 സ്‌ക്വാഡിൽ  നിന്ന് പരമാവധി രണ്ടു സീനിയർ താരങ്ങളെ നിലനിർത്താൻ ക്ലബുകൾക്ക് അനുമതി ലഭിച്ചു. കൂടാതെ, മൂന്ന് U21 കളിക്കാരെ നിലനിർത്താനുള്ള അവസരവും ക്ലബ്ബിനുണ്ടായിരുന്നു.

ഒൻപത് ടീമുകളിൽ  എട്ടു ടീമുകളും  സീസണിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളെ നിലനിർത്തിയിട്ടുണ്ട് .  


ഐഎസ്‌ എൽ പുതിയ ടീമായാ ജംഷഡ്പൂർ എഫ്സിക്ക്  ഒന്നാമത്തെ റൗണ്ടിലും രണ്ടാമത്തെ റൗണ്ടിലും ആദ്യ വിളി നൽകുംഡൽഹി ഡൈനാമോസ് എഫ്സി ആദ്യ റൗണ്ടിൽ തന്നെ രണ്ടാമത്തെ വിളിയായിരിക്കും . ഒരു സീനിയർ താരം മാത്രം നിലനിർത്തിയ പൂനെ സിറ്റി രണ്ടാം റൗണ്ടിൽ തുടരും . ചെന്നൈയിൻ എഫ് സി ഒഴികെ ആറ് ക്ലബ്ബുകൾ മൂന്നാം റൗണ്ടിൽ  പ്ലെയർ ഡ്രാഫ്റ്റിൽ  ചേരും.

നാലാം റൗണ്ടിൽ നിന്ന് പ്ലെയർ ഡ്രാഫ്റ്റിൽ  ചേരാനുള്ള ഒരേയൊരു ക്ലബായിരിക്കും  ചെന്നൈ ഫ്രാഞ്ചൈസി


ഐഎസ്എൽ 2017-18 പ്ലെയർ ഡ്രാഫ്റ്റ് 15 റൌണ്ടുകൾ സാക്ഷ്യം വഹിക്കും. ഓരോ ടീമുകൾക്കും  പ്ലെയർ ഡ്രാഫ്റ്റ് റൗണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ക്രമം ശനിയാഴ്ച വൈകുന്നേരം  നറുക്കെടുപ്പിലൂടെയാണ് നിർണ്ണയിക്കുന്നത്.

.എസ്.എൽ. 2015 പ്ലെയർ ഡ്രാഫ്റ്റിൽ നടന്നത് പോലെ  ഡ്രാഫ്റ്റിൽ  തിരഞ്ഞെടുത്ത കളിക്കാരെ ട്രേഡ് ചെയ്യാൻ രണ്ടാമത്തെ അവസരം നൽകുന്നു. മൂന്നാം റൌണ്ട് മുതൽ, ഏതെങ്കിലും ക്ലബ്ബ്  ഡ്രാഫ്റ്റിൽ നിന്ന് താരങ്ങളെ തെരെഞ്ഞെടുത്തു 15 സെക്കൻഡിൽ തന്നെ ബസ്സർ അമർത്തിയാൽ  "തൽക്ഷണ ട്രേഡ്" പ്രക്രിയ സജീവമാകും. അത് കഴിഞ്ഞു ക്ലബിലെ പ്രതിനിധികൾ  ഉടൻ തന്നെ തൽക്ഷണ ട്രേഡിംഗ് ടേബിന് മുന്നിലെത്തുകയും  ഒരു നിശ്ചിത സമയത്തിനുള്ളിൽ കരാർ നിർദേശിക്കുകയും കരാർ അവസാനിപ്പിക്കുകയും ചെയ്യും .അതായത് ഒരു ക്ലബ്ബ് തെരെഞ്ഞെടുത്ത താരത്തിനെ അവരിൽ നിന്ന് സ്വന്തമാക്കാം.

0 comments:

Post a Comment

Blog Archive

Labels

Followers