സ്റ്റീവ് കോപ്പൽ ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിരിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഒഫിഷ്യൽ പേജിലൂടെ ഇന്ന് സ്ഥിതികരണവും വന്നു. ആരാധകർ ഏറെ വിഷമത്തോടെ ആണ് ഈ വാർത്ത കേട്ടത്. ആരാധകർ മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ പ്രമുഖരായ താരങ്ങളും തങ്ങളുടെ സങ്കടം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
അതിൽ എടുത്തു പറയേണ്ടത് കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ വൻമതിൽ ആയിരുന്ന ഹെങ്ബർട്ടിന്റെ വാക്കുകൾ ആണ്. "കോപ്പൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ല വാർത്ത കണ്ടു. വളരെ വിഷമം ഉണ്ട്. എന്റെ ഫുട്‍ബോൾ ജീവിതത്തിലെ ഞാൻ കൂടെ പ്രവർത്തിച്ച ഏറ്റവും മികച്ച കൊച്ചാണ് കോപ്പൽ "എന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.
ബോറിസ് കാഡിയോയും കോപ്പലിനെ കുറിച്ച് പറഞ്ഞു "കഴിഞ്ഞ വർഷം നമ്മളെ ഫൈനലിൽ എത്തിച്ചതിനു നന്ദി. കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം. വീണ്ടു കാണാൻ സാധിക്കട്ടെ "എന്ന് കടിയോ ട്വിറ്റ് ചെയ്തു
0 comments:
Post a Comment