U17 ലോക കപ്പിന് ഇന്ത്യൻ ടീം പൂർണ സജ്ജമായി കഴിഞ്ഞെന്നു ഇന്ത്യൻ ടീമിന്റെ കോച്ച് ലുയി നോർട്ടൻ മാത്തൂസ് പറഞ്ഞു. ലോക കപ്പിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മലയാളി താരം രാഹുലും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.ഗ്രുപ്പ് ഘട്ടത്തിന് അപ്പുറത്തേക്ക് ടീം മുന്നേറിയാൽ അത്ഭുതപ്പെടാനില്ല എന്ന് നോർട്ടൻ പറഞ്ഞു. വരും വർഷങ്ങളിൽ ലോകകപ്പിന് യോഗ്യത നേടാനുള്ള കഴിവ് ഇന്ത്യൻ ടീമിന് ഉണ്ടെന്നു കോച്ച് പറഞ്ഞു. യാഥാർഥ്യം അവഗണിച്ചുകൊണ്ട് അവകാശ വാദം നടത്താൻ താൻ തയാറല്ല എന്ന് പറഞ്ഞ അദ്ദേഹം. ഇന്ത്യയുടെ സാധ്യതകളും വിലയിരുത്തി. ശക്തരായ ടീമുകൾ ഉൾപ്പെട്ട ഗ്രുപ്പിൽ നിന്നും മുന്നേറുക ദൂഷകരമാണ്.ഗ്രുപ്പിലെ മറ്റു ടീമുകളുടെ അനുഭവസമ്പത് നമ്മളെക്കാളും ഏറെ മുമ്പിൽ ആണ്. എങ്കിലും ടീമിനെ എഴുതി തള്ളാൻ ആകില്ല. ഇത് ഫുട്‍ബോൾ ആണ് എന്തും സംഭവിക്കാം. ഒരു കാര്യം ഉറപ്പുപറയാം നമ്മുടെ കുട്ടികൾ ലോക നിലവാരത്തിൽ കളിക്കും. ജയത്തിനായി പൊരുതും. രാജ്യത്തിന്റെ യശസ് ഉയർത്തും. കഴിഞ്ഞ അഞ്ചു മാസത്തിൽ ടീം നന്നായി ഒരുങ്ങി. യുറോപ്പിലെ പരിശീലനത്തിൽ ടീമിന് ആത്മവിശ്വാസം കൈവന്നു. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗീസ് താരങ്ങളെ പോലെ കളിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാസിങ്ങിൽ കൂടുതൽ കൃത്യത വരുത്താനും 90 മിനിട്ട് കൂടുതൽ ഏകാഗ്രതയോടെ കളിക്കാനുമുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. താൻ താരങ്ങളുടെ സുഹൃത്ത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ പരിശീലന മത്സരങ്ങൾ ടീമിന് ഗുണം ചെയ്തു എന്ന് മലയാളി താരം രാഹുൽ പറഞ്ഞു. കളത്തിനു അകത്തും പുറത്തും ടീമിന് മികച്ച പിന്തുണ നൽകുന്ന കൊച്ചിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്തു എന്ന് രാഹുൽ പറഞ്ഞു. പോർച്ചുഗീസ് ടീം ബെൻഫിക്കയുമായുള്ള മത്സരം വേറിട്ട അനുഭവമായിരുന്നു എന്ന് രാഹുൽ പറഞ്ഞു. മത്സരത്തിൽ തോറ്റു എങ്കിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ചു ക്ലബ് ഭാരവാഹികൾ വന്നത് മറക്കാൻ ആകില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment