കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായിരുന്ന സ്റ്റീവ് കോപ്പൽ ഈ സീസണിൽ ടാറ്റ ഗ്രുപ്പിന്റെ പുതിയ ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയും . ഈ വർഷവും കോപ്പൽ തന്നെ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ കോച്ച് എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുന്പ് കോപ്പൽ ബ്ലാസ്റ്റേർസ് വിട്ടതായി ബ്ലാസ്റ്റേർസ് ഒഫീഷ്യൽ പേജിൽ വന്നിരുന്നു .
കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച ഇഷ്ഫാക് അഹമ്മദ് ഈ സീസണിൽ ടാറ്റ ടീമിൽ ആണ്. ഇഷ്ഫാഖും ആയുള്ള മുൻപരിചയം ഒരുപക്ഷെ കോപ്പലിനെ ടാറ്റയിൽ എത്തിച്ചതാണെന്നാണ് റിപ്പോർട്ടുകൾ .കഴിഞ്ഞ സീസണിൽ കളിച്ച കൂടുതൽ വിദേശ താരങ്ങളെ ഇഷ്ഫാഖ് ടാറ്റയിൽ എത്തിക്കുന്നതായും സൂചമയുണ്ട് .കോച്ചിനെ പ്രഖ്യാപിക്കേണ്ട അവസാന തിയതി നാളെയാണ് .ബ്ലാസ്റ്റേർസിന്റെ കോച്ചിന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .
0 comments:
Post a Comment