ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം പതിപ്പിലും ചെന്നൈയൻ എഫ് സിക്ക് വേണ്ടി ബൂട്ടണിയും. 26 വയസ്സുകാരനായ റാഫേൽ അഗസ്റ്റോ രണ്ട് വർഷത്തെ കരാറിലാണ് ചെന്നൈയൻ എഫ് സിയിൽ എത്തുന്നത്. കഴിഞ്ഞ 2 സീസണുകളിലായി റാഫേൽ അഗസ്റ്റോ 25 മത്സരങ്ങൾ ചെന്നൈയൻ എഫ് സിക്കായി കളിച്ചിട്ടുണ്ട്.
മധ്യനിരയിലെ പ്രധാനിയായ റാഫേൽ അഗസ്റ്റോയുടെ കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന പ്രകടനമാണ് വീണ്ടും ചെന്നൈയൻ നിരയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ലോൺ അടിസ്ഥാനത്തിലായിരുന്നു റാഫേൽ അഗസ്റ്റോ ചെന്നൈക്ക് വേണ്ടി കളിച്ചത്. ബ്രസീലിലെ പ്രശസ്ത ക്ലബ്ബായ ഫ്ലുമിനെൻസിലൂടെ വളർന്നു വന്ന താരമാണ് റാഫേൽ അഗസ്റ്റോ.
ഫ്ലുമിനൻസ്, മേജർ സോക്കർ ലീഗിലെ ഡി സി യുണൈറ്റഡ്, പോളണ്ട് ക്ലബ്ബായ ലഗിയ വാഴ്സ എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.
2015 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ ചെന്നൈയൻ വരും സീസണുകളും ലക്ഷ്യമാക്കിയാണ് റാഫേൽ അഗസ്റ്റോയെ പോലെയുള്ള ഒരു യുവ താരത്തെ സ്വന്തമാക്കിയത്.
0 comments:
Post a Comment