U17 വേൾഡ് കപ്പിന്റെ കൊച്ചിയിലെ ഒരുക്കങ്ങൾ വീക്ഷിക്കാൻ എത്തിയ ഫിഫയുടെയും ടീമുകളുടെയും പ്രതിനിധികൾ പ്രധാന സ്‌റ്റേഡിയം ആയ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും പരിശോധിച്ചു. പരിശോധനയിൽ സംഘം ത്രപ്തി രേഖപ്പെടുത്തി. പ്രധാന സ്റ്റേഡിയത്തിൽ ആണ് ആദ്യം സംഘം പരിശോധനക്കെത്തിയത്. പ്രധാന സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നോക്കി കണ്ട പ്രധിനിധികൾ ഗ്രൗണ്ടിലെ പുല്ലിന്റെ നീളം കൂട്ടണം എന്ന് അഭിപ്രായപ്പെട്ടു. പരിശീലന വേദികളിലെ പണികൾ പൂർണമായും പൂർത്തിയാകാത്തതിൽ സംഘം ചെറിയ അതൃപ്തി രേഖപ്പെടുത്തി. എന്നാൽ പണികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്ന് പ്രധാന ചുമതല വഹിക്കുന്ന നോഡൽ ഓഫിസർ മുഹമ്മദ് ഹനീഷ് പറഞ്ഞു. കൊച്ചിയിൽ കളിക്കുന്ന ടീമുകൾ ആയ ബ്രസീൽ, സ്പെയിൻ, നൈജർ എന്നീ ടീമുകളുടെ ഒഫിഷ്യൽസും സംഘത്തിൽ ഉണ്ട്. സ്പെയിൻ ടീമിന്റെ പരിശീലകനും എത്തിയിട്ടുണ്ട്. ജർമനി, ഉത്തര കൊറിയ എന്നീ ടീമുകളുടെ ഒഫിഷ്യൽസ് അടുത്ത ദിവസങ്ങളിൽ കൊച്ചിയിൽ എത്തിച്ചേരും
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment