ചെൽസിയുടെ ഫ്രഞ്ച് ഇതിഹാസം ഫ്ലോറന്റ് മലൂദയെയും കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വിദേശ താരമായ മാർസെലിഞ്ഞോ ഐഎസ്എൽ 2017 പൂനെ സിറ്റിയിൽ ചേരാൻ സാധ്യത.
മലൂദയും മാർസെലിഞ്ഞോയും ഡൽഹി ഡൈനാമോസിന്റെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ചുക്കാൻ പിടിച്ചത്. ഇരുവരും പുണെയിലേക്ക് ചേക്കേറുന്നവെന്ന എക്സ്ട്രാ ടൈമാണ് പുറത്ത് വിട്ടത്.
ആഭ്യന്തര ഡ്രാഫ്റ്റ് മുമ്പ് തന്നെ ഇവരുമായി ധാരണയിലെത്താനാണ് പൂണെ മാനേജ്മെന്റ് ശ്രമിക്കുന്നത്.
മാർസെലിഞ്ഞോ മികച്ച പ്രകടനവും മികച്ച പന്തും കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ള താരമാണ്. 10 ഗോളും 5 അസിസ്റ്റുകളും ഡെൽഹി ഡൈനാമോസിനു വേണ്ടി കളിച്ച താരം ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് ജേതാവായ ഫ്ലോറന്റ് മലൂദ മികച്ച പ്രകടനം കാഴ്ച വച്ചു ഗോൾഡൻ ബോളും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഡൽഹിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച ഇരുവരെയും തട്ടകത്തിൽ എത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനം തിരുത്താനുള്ള ലക്ഷ്യമാണ് പൂണെ ക്കുള്ളത്.
0 comments:
Post a Comment