Tuesday, July 11, 2017

ആശാൻ ടാറ്റാക്കുവേണ്ടി ഇനി തന്ത്രങ്ങൾ മെനയും




കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായിരുന്ന സ്റ്റീവ് കോപ്പൽ ഈ സീസണിൽ ടാറ്റ ഗ്രുപ്പിന്റെ പുതിയ ടീമിന് വേണ്ടി കോച്ചാകാൻ സാധ്യത. ഈ വർഷവും കോപ്പൽ തന്നെ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ കോച്ച് എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയതായി വന്ന വാർത്തകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കോപ്പൽ തന്നെ ഈ കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. പുതിയതായി വന്ന ഗോളിന്റെ റിപ്പോർട്ട് പ്രകാരം കോപ്പൽ ടാറ്റ ടീമിൽ എത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച ഇഷ്ഫാക് അഹമ്മദ് ഈ സീസണിൽ ടാറ്റ ടീമിൽ ആണ്. ഇഷ്ഫാഖും ആയുള്ള മുൻപരിചയം ഒരുപക്ഷെ കോപ്പലിനെ ടാറ്റയിൽ എത്തിച്ചേക്കാം

0 comments:

Post a Comment

Blog Archive

Labels

Followers