ഒരു നല്ല ടീമിനെ എങ്ങിനെ പടിപടിയായി വാർത്തെടുക്കാം ?
അതിനു FC കേരള പോലുള്ള ടീമുകളെ ചൂണ്ടിക്കാണിക്കാം... ഒരു നല്ല പരിശീലകനെയോ... ?
കാൽപ്പന്തുകളിയിലെ പുത്തൻ താരോദയങ്ങളെ കണ്ടെത്താനും അവർക്കാവശ്യമായ വിദഗ്ദ്ധ പരിശീലനം നൽകാനും കഴിവുള്ള പരിശീലകർ അനിവാര്യമാണ്..ഒരുനല്ല പരിശീലകന് മാത്രമേ ഒരു താരത്തിന്റെ കഴിവുകളും വൈദഗ്ധ്യവും മുൻകൂട്ടി തിരിച്ചറിയാനാകൂ.. അത്തരം പരിശീലകരുടെ അഭാവം കേരളത്തിന്റെ ഫുട്ബോൾ രംഗത്തെ കുതിപ്പിനെ പിറകോട്ട് വലിക്കുന്നുണ്ട്...
ഇതിനൊരു പരിഹാരമെന്ന നിലയിൽ പരിശീലകർക്ക് ട്രൈയിനിംഗും ലൈസൻസിങ്ങും KFA ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ആകെ ലഭ്യമായ നാല് A ലൈസൻസ്ഡ് കോച്ചുമാരിൽ ഒരാളായ
മുൻ ഇന്ത്യൻ പരിശീലകനും FC കേരള ടെക്നിക്കൽ ഡയറക്ടറുമായ പ്രൊ: V.A. നാരായണ മേനോൻ സാറിനെ ആണ് KFA ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ fc കേരളയുടെ പ്രമോട്ടറും പ്രധാന മാർഗനിർദേശിയും ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുമാണ് നാരായണ മേനോൻ സാർ.. KFA അംഗീകാരത്തോടെ തൃശ്ശൂരിൽ ഇതിന്റെ പ്രവർത്തനങ്ങൾ 14 ആം തീയതി മുതൽ ആരംഭിച്ചിട്ടുണ്ട്.. കേരള ഫുട്ബോളിലെ ഉന്നതിക്കായുള്ള
KFA യുടെ ഈ സദുദ്യമത്തിനും നാരായണ മേനോൻ സാറിനെപ്പോലെ ഒരു വിദഗ്ധ പരിശീലകനെ ഇതിന് ചുമതലപ്പെടുത്തിയതിനും കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആശംസകൾ നേരുന്നു...
South Soccers
0 comments:
Post a Comment