ഇത് ആദ്യമായല്ല മലൂദ ചെളിയിൽ ഫുട്‍ബോൾ കളിക്കാനുള്ള തന്റെ ആഗ്രം പങ്കുവെക്കുന്നത്. മലയാളി താരം അനസ് എടത്തൊടിക ചെളിയിൽ കളിച്ചു നിൽക്കുന്നതിന്റെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ ഫോട്ടോ കണ്ടിട്ടാണ് ട്വിറ്ററിൽ അനസിനു മറുപടിയായി അദ്ദേഹം ട്വിറ്റ് ചെയ്തത്. തന്റെ കൂട്ടുകാരോടൊപ്പം അനസ് ചെളിയിൽ കുളിച്ചു നിൽക്കുന്ന ഫോട്ടോ ആണിത്.അനസിന്റെ നാടായ മുണ്ടപ്പാലത്തെ ഫോട്ടോഗ്രാഫർ ആണ് ഈ ഫോട്ടോ എടുത്തത്. "മുണ്ടപ്പാലം അരീനക്ക് എന്റെ ആശംസകൾ തോൽക്കുന്നവർ ജയിച്ചവരുടെ വസ്ത്രം അലക്കി കൊടുക്കട്ടെ"മലൂദ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഇത് ആദ്യമായല്ല ചെളിയിൽ കളിക്കാൻ ഉള്ള തന്റെ ആഗ്രഹം പറയുന്നത്.
കഴിഞ്ഞ വർഷം അനസും മലൂദയും ഡൽഹി ഡയനാമോസിന് വേണ്ടി കളിക്കുന്ന സമയത്തും മലൂദ പറഞ്ഞിരുന്നു. "എനിക്ക് ചെളിയിൽ ഫുട്‍ബോൾ കളിക്കണം ചെളി നിറഞ്ഞ സ്റ്റേഡിയത്തിൽ എന്റെ നാച്ചുറൽ ആയുള്ള സ്‌കിൽസ് കാണിക്കണം "തന്റെ പോസ്റ്റിലൂടെയും മലൂദ തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment