ഒരു രാജ്യം,ഒരു ലീഗ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിലവിൽ എല്ലാ രാജ്യങ്ങളിലും നടപ്പാക്കുന്നത് ഫിഫ അംഗീകരിച്ച ഈ ഘടനയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ രണ്ട് ലീഗുകൾ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഇന്ത്യയിലും ഇതേ ഘടന തുടരാൻ എ ഐ എഫ് എഫിന് ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ രണ്ട് ലീഗുകളാണ് നിലനിൽക്കുന്നത്. എന്നാൽ രണ്ട് ലീഗുകളുമായി ദീർഘകാലം മൂന്നോട്ട് കഴിയില്ല എന്ന മുന്നറിയിപ്പാണ് എന്ന എഫ് സി ഭാഗത്തു നിന്നുള്ളത്. നിലവിൽ ഐ ലീഗ് ജേതാക്കൾക്ക് എ എഫ് സി ചാംപ്യൻസ് ലീഗിന്റെ പ്ലേ ഓഫ് യോഗ്യതയും ഐ എസ് എൽ ജേതാക്കൾക്ക് എ എഫ് സി കപ്പ് യോഗ്യതയുമാണ് എ എഫ് സി അംഗീകരിച്ചിട്ടുള്ളത്.
ഫിഫക്കും ഇന്ത്യയിൽ ഏക ലീഗ് സംവിധാനം നടപ്പാക്കാനാണ് ആഗ്രഹം.
അതിന്റെ ഭാഗമായി എ എഫ് സി, ഫിഫ അധികൃതർ ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ ഇതേക്കുറിച്ച് ഫിഫ,എ എഫ് സി,എ ഐ എഫ് എഫ് അധികൃതർ ചർച്ച നടത്തിയിരുന്നു. നിലവിലെ സ്ഥിതി തുടരാൻ സാധിക്കില്ല എന്ന് ഫിഫ,എ എഫ് സി പ്രതിനിധികൾ വ്യക്തമാക്കിയതായാണ് സൂചന.
ഇത് ഐ ലീഗ് ക്ലബുകൾക്ക് സന്തോഷം നൽകുന്നതാണ്. എ എഫ് സിയുടെ നിയമ പ്രകാരം ഒരു ലീഗിൽ 18 ടീമുകൾക്ക് പങ്കെടുക്കാം. എന്നാൽ ഇന്ത്യയിലെ രണ്ട് ലീഗുകൾ യോജിപ്പിച്ചാൽ 20 ടീമുകൾ ആകും, ഇതിനായി നിയമ ഭേദഗതി വരുത്താൻ എന്ന എ എഫ് സി തയ്യാറാണ്
എ എഫ് സി ഫിഫ യുമായി കൂടിയാലോചിച്ച് ഇന്ത്യയിൽ നടപ്പിലാക്കേണ്ട ലീഗ് സംവിധാനത്തെ കുറിച്ചുളള നിർദേശങ്ങൾ തയ്യാറാക്കുകയും അന്തിമ തീരുമാനത്തിനായി എ ഐ എഫ് എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് അയച്ചുകൊടുക്കും
0 comments:
Post a Comment