2017 നവംബറിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം എഡിഷനിൽ മുംബൈ സിറ്റി എഫ്.സി.യുടെ കോച്ചായി അലക്സാണ്ടർ ഗുവാമാരെസ് തുടരും.
കഴിഞ്ഞ വർഷം ഐഎസ്എല്ലിൽ ലീഗിൽ മുംബൈ സിറ്റി എഫ്.സി.യെ സെമിഫൈനലിലെത്തിക്കാൻ അലക്സാണ്ടറിന് കഴിഞ്ഞിരുന്നു. ലീഗ് ജേതാക്കളായ അത്ലറ്റികോ ഡി കൊൽക്കത്തയോടാണ് സെമി ഫൈനലിൽ തോറ്റങ്കിലും മികച്ച പ്രകടനമാണ് മുംബൈ കാഴ്ച വെച്ചത്.
1990 ലെ ഫിഫ ലോകകപ്പിൽ കോസ്റ്ററിക്കക്ക് വേണ്ടി ബൂട്ട് അണിഞ്ഞിട്ടുണ്ട് ഗിമാറസ്. കോസ്റ്റാ റിക്ക ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന അദ്ദേഹം 2002 ലും 2006 ഫിഫ ലോകകപ്പിൽ തന്റെ ടീമിനെ യോഗ്യത റൗണ്ട് വരെ എത്തിച്ചിട്ടുണ്ട് അലക്സാണ്ടർ.
ഇത്രെയും പരിചയ സമ്പത്തുള്ള അലക്സാണ്ടറിനെ കോച്ച് ആയി നിലനിർത്തിയത് മുംബൈ സിറ്റി എഫ് സി യുടെ മികച്ച തീരുമാനം എന്ന് തന്നെ പറയാം .
0 comments:
Post a Comment