മുൻ അത്ലറ്റികോ ഡി കൊൽക്കത്ത താരം ടിരിയെ സ്വന്തമാക്കാൻ ജെംഷഡ്പൂർ എഫ് സി. കഴിഞ്ഞ അത്ലറ്റികോ ഡി കൊൽക്കത്ത താരവുമായി ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ടാറ്റയുടെ നേത്യത്വത്തിലുള്ള ടീം മൂന്നോട്ട് പോകുന്നത്.
അത്ലറ്റികോ മാഡ്രിഡ് ബി ടീമിൽ നിന്നുമായിരുന്നു 26 കാരനായ ടിരി കഴിഞ്ഞ സീസണിൽ അത്ലറ്റികോ ഡി കൊൽക്കത്തയിൽ എത്തിയത്. എന്നാൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും വഴി പിരിഞ്ഞ കൊൽക്കത്തയുമായി ഇപ്പോൾ കരാർ ഒന്നും തന്നെ ഇല്ല എന്നതാണ് ജെംഷഡ്പൂർ എഫ് സിയെ ടിരിയെ ടീമിലെത്തിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 6 മത്സരങ്ങളാണ് പ്രതിരോധതാരമായ ടിരി കൊൽക്കത്തയ്ക്ക് വേണ്ടി കഴിച്ചത്.
ടിരിയുമായി ചർച്ചകൾ നടത്തുന്നതായി മുഖ്യ പരിശീലകനായ സ്റ്റീവ് കോപ്പൽ സ്ഥിദീകരിച്ചു.
ടിരിയോടൊപ്പം മുൻ
അത്ലറ്റികോ ഡി കൊൽക്കത്ത വിംഗർ സമീഹ് ദൗത്തിയെയും ടീമിലെത്തിക്കാൻ ജെംഷഡ്പൂർ എഫ് സി ശ്രമിക്കുന്നുണ്ട്.
© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്ങ്
0 comments:
Post a Comment