ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള നിക്ഷേപകരുമായി ചർച്ച വിജയിച്ചിരുന്നുവെങ്കിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) അടുത്ത എഡിഷനിൽ പങ്കെടുക്കുമായിരുന്നു.
മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇരുവരും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) എന്ന സ്ഥാപനവുമായി പ്രത്യേക ചർച്ചകൾ നടത്തിയെങ്കിലും എല്ലാം പരാജയമായിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ചു മോഹൻ ബഗാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി (കെ.കെ.ആർ.), ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ കൊൽക്കത്ത ഫ്രാഞ്ചൈസിനോട് ആദ്യം ചർച്ച ചെയ്തു.
മോഹൻ ബഗാൻ അസിസ്റ്റന്റ് സെക്രട്ടറി ശ്രീനിജോ ബോസ്. കെ.കെ.ആറിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കി മൈസൂറുമായാണ് ചർച്ച നടത്തിയത്. ഇരുവരും നല്ല രീതിയിൽ ചർച്ച പുരോഗമിച്ചിരുന്നു ; ബഗാൻ അഭിഭാഷകർ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങും (എം.യു.യു) രൂപരേഖ തയ്യാറാക്കി, പക്ഷെ ചില കാര്യങ്ങളിൽ രണ്ട് പേർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
"ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ക്ലബിൽ ഒരു ഓഹരി വാങ്ങാൻ കഴിയുന്ന ഫ്രഞ്ചു കമ്പനിയെ സഹായിക്കാനും നിർദ്ദേശിക്കാനും ശ്രമിച്ചു. കരാറുകൾ കാലാകാലങ്ങളിൽ സമർപ്പിക്കാത്തതിനാലാണ് ഈ അവസരവും നഷ്ടപ്പെട്ടു .
ഐ എസ് എല്ലിലെ കൊൽക്കത്ത ഫ്രാഞ്ചൈസിയിലെ അത്ലറ്റികോ ഡി കൊൽക്കത്തയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തി . എന്നാൽ, പേരുകൾ , ലോഗോ, കിറ്റ് നിറങ്ങൾ, പ്രാതിനിധ്യം എന്നിവയിൽ ബഗാൻ നിർബ്ബന്ധം നടത്തിയത് മൂലം അതും നടന്നില്ല .
ടാറ്റാ സ്റ്റീലുമായു പങ്കാളിത്തം ചേരാൻ ഈസ്റ്റ് ബംഗാളിനോട് നിർദേശിച്ചു . ടാറ്റ സ്റ്റീൽ ഈസ്റ്റ് ബംഗാളുമായി സഹകരിക്കാൻ തയ്യാറായിരുന്നു പക്ഷെ ക്ലബ്ബിന്റെ പേര്, ലോഗോ, കിറ്റ് നിറങ്ങൾ, ക്ലബ്ബിന്റെ നിയന്ത്രണം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാൻ ടാറ്റ തയ്യാറല്ലായിരുന്നു.
അതിന് ശേഷമാണ് ടാറ്റാ സ്റ്റീലിന്റെ നേതൃത്വത്തിൽ ജംഷഡ്പൂർ ഫ്രാഞ്ചൈസിക്ക് വേണ്ടി ബിഡ് സ്വന്തമാക്കിയത്.
കൊൽക്കത്ത ക്ലബുകൾ ബിഡ് രേഖകൾ സ്വന്തമാക്കിയെങ്കിലും 15കോടിയോളം ഫ്രാൻഞ്ചൈസി ഫീ നൽകുന്നതിലും ,കൊൽക്കത്തയുടെ പുറത്തു 2019 വരെ കളിക്കണം എന്ന നിബന്ധന അംഗീകരിച്ചിരുന്നില്ല .പല നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു വെങ്കിലും സമയത്തു ബിഡ് സമർപ്പിക്കാത്തത് മൂലം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ ഉണ്ടായിരുന്ന അവസാനത്തെ അവസരവും നഷ്ടപ്പെടുകയിരുന്നു .
0 comments:
Post a Comment