Thursday, July 13, 2017

ചെൽസിയുടെ അക്കാദമി പ്ലയെർ ചാർലി മുസോണ്ട ജൂനിയറിനെ പരിചയപ്പെടാം




മെസ്സിക്ക് റൊണാൾഡോയിലുണ്ടായ നെയ്മർ, വേറെയൊരു വിശേഷണം വേണ്ടി വരില്ല ഈ ബെൽജിയൻ ബാലന്. ചെൽസിയുടെ അക്കാദമി  പ്ലയെർ. 

2012 ൽ സഹോദരങ്ങളായ ലാമിഷക്കും ടിക്കക്കും ഒപ്പമാണ് ചാർലി ചെൽസി അക്കാദമിയിൽ ജോയിൻ ചെയ്യുന്നത്. 2013 ൽ ക്ലബ്ബുമായി പ്രൊഫഷണൽ കോൺട്രാക്ടിൽ സൈൻ ചെയ്യുതു, കൂടാതെ ക്ലബ്ബിന്റെ U18  ടീമിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി ചാർലി. 2015 മുതൽ U21 ടീമിലും ചാർലി നിറസാന്നിധ്യമായി. ആ വർഷത്തെ യുവേഫ യൂത്ത് ലീഗും എഫ് എ  യൂത്ത് ലീഗും കരസ്ഥമാക്കാൻ ക്ലബ്ബിനെ സഹായിച്ചതോടു കൂടി മൊണോക്കോ പോലുള്ള ക്ലബ്ബുകൾ ചാർലിക്കുവേണ്ടി സ്റ്റാംഫോർഡിലേക്കു വണ്ടി കയറി തുടങ്ങി. 

2016 ൽ റിയൽ ബെറ്റസിനു ഒരു വർഷത്തെ ലോണിന് പോയ ചാർലി തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ 1 - 0 നു വലൻസിയയെ തുരത്തുന്നതിൽ നിർണായക പങ്കു വഹിച്ചു കളിയിലെ താരമായി.

2017 ൽ ലോൺ കാലാവധി കഴിഞ്ഞു തിരിച്ചു വന്നു ചെൽസിയുടെ ആദ്യ 15 ൽ താരം ഇടം പിടിച്ചെങ്കിലും ഹസാർഡിനും വില്യനും മാറ്റിച്ചിനും മുന്നിൽ ആദ്യ ഇലവനിൽ അവസരങ്ങൾ ലഭിച്ചില്ല. ലോണിന് പോയ കാലയളവിൽ 24  കളികൾ കളിച്ചെങ്കിലും 1 ഗോൾ മാത്രമാണ് ഈ അറ്റാക്കിങ് മിഡ്ഫീല്ഡറുടെ സമ്പാദ്യം. 

കളി ശൈലിയിൽ നെയ്മറെയും  സാക്ഷാൽ ക്രിസ്റ്റിയാനോയെയും കടമെടുക്കുന്ന ചാർലിയെ തേടി വമ്പൻ ക്ലബ്ബുകൾ സ്റ്റാംഫോർഡിൽ വട്ടമിടുമ്പോൾ ക്ലബ് മാനേജർ കോണ്ടെക്ക് വരും സീസണിൽ ചാർളിയെ ആദ്യ ഇലവനിൽ തന്റെ ടീമിനൊപ്പം കാണാനാണ് ആഗ്രഹം. ഏതായാലും സീസണിൽ ചെൽസിക്ക് ചാർലി മുതൽ കൂട്ടാവുമെന്നു കൊണ്ടെയെ പോലെ തന്നെ ചെൽസി ആരാധകരും വിശ്വസിക്കുന്നു. 

കാണാം ചാർളിയുടെ കളി മികവ് താഴെ കാണുന്ന യുട്യൂബ് ലിങ്കിലൂടെ:

0 comments:

Post a Comment

Blog Archive

Labels

Followers