ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിന് മുന്നോടിയായുള്ള പ്ലേയർ ഡ്രാഫ്റ്റിലെ താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ മികച്ച കളിക്കരാനായ അനസ് എടത്തൊടികയും യുജേൻസൺ ലിങ്ദോയും വിലയേറിയ താരങ്ങൾ.
കഴിഞ്ഞ സീസണിൽ കളിച്ച ഇരുവരെയും ടീമുകൾ നിലനിർത്താത സാഹചര്യത്തിലാണ് രണ്ടു പേരും ഡ്രാഫ്റ്റിന്റെ ഭാഗമായത്. ഇരുവർക്കും 1.1 കോടി രൂപയാണ് കണക്കാക്കിട്ടുള്ളത്.
ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും ഐ എസ് എലിൽ ഡൽഹി ഡയനാമോസിനു വേണ്ടിയും ഐ ലീഗിൽ മോഹൻ ബഗാനുവേണ്ടിയും മികച്ച പ്രകടനം കാഴ്ചവച്ച അനസിനെ തേടി രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധതാരമെന്ന പദവി എത്തിയിരുന്നു. എന്നാൽ അനസിനെ നിലനിർത്താനുള്ള അവസരം ഡൽഹി വിനിയോഗിച്ചില്ല.
യുജേൻസൺ ലിങ്ദൊ കഴിഞ്ഞ സീസണിൽ ഐ എസ് എലിൽ പൂനെക്ക് വേണ്ടിയും ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടിയും കളിച്ചിരുന്നു. എന്നാൽ ഐ എസ് എലിലേക്ക് ചുവട്മാറിയ ബെംഗളൂരു എഫ് സി സുനിൽ ഛേത്രിയെയും ഉദ്ദാന്ത സിംഗിനെയുമാണ് നിലനിർത്താൻ തീരുമാനിച്ചത്. എഫ് സി പൂനെ സിറ്റിയും ലിങ്ദൊയും നടത്തിയ ചർച്ചയിൽ ഇരുകൂട്ടർക്കും വേതനം തുകയിൽ യോജിച്ചു പോകാൻ കഴിഞ്ഞില്ല.
ഇവരെ കൂടാതെ ഗോൾ കീപ്പർ സുബ്രത പോൾ, പ്രീതം കോട്ടാൽ, ഇന്ത്യൻ സ്ട്രൈക്കർ റോബിൻ സിംഗ്, ബൽവന്ത് എന്നിവരാണ് ഡ്രാഫ്റ്റിന് ഒപ്പ് വെച്ച പ്രമുഖർ.
ഡ്രാഫ്റ്റിന് നിലവിൽ 199 താരങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഓരോ ടീമുകൾക്കും 15 വീതം ( നിലനിർത്തിയ താരങ്ങൾ ഉൾപ്പെടെ) താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.
ഡ്രാഫ്റ്റിലെ വിലയേറിയ 10 താരങ്ങളും അവരുടെ കരാർ മ്യൂല്യവും.
1.അനസ് എടത്തൊടിക - ₹1.1 കോടി
2. യുജേൻസൺ ലിങ്ദോ - ₹1.1 കോടി
3. സുബ്രതോ പോൾ - ₹87 ലക്ഷം
4. പ്രീതം കോട്ടാൽ - ₹75 ലക്ഷം
5.റോബിൻ സിംഗ് - ₹65 ലക്ഷം
6.ബൽവന്ത് സിംഗ് - ₹65 ലക്ഷം
7.അരുന്ധം ഭട്ടാചാര്യ - ₹64 ലക്ഷം
8. ലെന്നി റോഡ്രിഗസ് - ₹60 ലക്ഷം
9. നാരായണൻ ദാസ് - ₹58 ലക്ഷം
10.പ്രണോയ് ഹൽദാർ - ₹58 ലക്ഷം
കുറിപ്പ് : അരുന്ധം ഭട്ടാചാര്യയെ സ്വന്തമാക്കുന്ന ടീം കൈമാറ്റ തുകയായി അദ്ദേഹത്തിന്റെ മുൻ ടീമായ എഫ് സി പൂനെ സിറ്റിക്ക് 9 ലക്ഷം രൂപ നൽകണം.
സൗത്ത് സോക്കേഴ്സ്
0 comments:
Post a Comment