രാജ്യം : ഇന്ത്യ
കോൺഫെഡറേഷൻ: എ എഫ് സി(ഏഷ്യ)
വിളിപ്പേര്: നീല കടുവകൾ
ശൈലി: ലോങ് ബോളുകൾ, വിങ്ങികളിലുടെയുള്ള ആക്രമണം
കോച്ച് : ലൂയിസ് നോർട്ടൻ ഡി മറ്റോസ്
ഫിഫ സംഘടിപ്പിക്കുന്ന ലോക ടൂർണമെന്റിൽ ആദ്യമായിട്ടാണ് ഇന്ത്യ പങ്കെടുക്കുന്നത്. ലോകഫുട്ബോളിൽ വലിയ ശക്തി അല്ലാത്ത ഇന്ത്യക്ക് ഏഷ്യൻ ടൂർണമെന്റിൽ പോലും ഇതുവരെ ഒരു മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. 2013ൽ നേപ്പാളിൽ വെച്ച് നടന്ന സൗത്തഷ്യൻ ഫുട്ബോൾ U 16 ടൂർണമെന്റിൽ വെള്ളി നേടിയതും,കൂടാതെ 2011&2015 ലു സൗത്ത് ഏഷ്യൻ യൂത്ത് ടൂർണമെന്റിൽ റണ്ണർ അപ്പ് ആയതാണ് മികച്ച പ്രകടനങ്ങൾ
ആതിഥേയകർ എന്ന നിലയിലാണ് ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുന്നത്
ലോകകപ്പിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു മികച്ച ടീമിനെ കണ്ടത്തി പരിശീലനം നടത്തി വരുന്നുണ്ട്. ജർമനി, ദുബൈ,സ്പെയിൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ സന്ദശിച്ച് മികച്ച ടീമിനൊപ്പം മത്സരങ്ങൾ ഇന്ത്യൻ ടീം കളിക്കുന്നുണ്ട്.
കൂടാതെ ഗോവയിൽ സംഘടിപ്പിച്ച ബ്രിക്സ് U-17 ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചത്.
പോർച്ചുഗൽ,ഫ്രാൻസ്,ഇറ്റലി എന്നീ രാജ്യങ്ങളിലെ വിവിധ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്ത് മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. ഇറ്റലി U 17 ടീമിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തു ലോകകപ്പിൽ എതിരാളികൾക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു
ഇനി അമേരിക്ക,മെക്സിക്കോ, എന്നിവിടങ്ങളിലെ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ, മെക്സിക്കോയിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ചിലി, കൊളംബിയ എന്നി രാജ്യങ്ങളുമായി ഏറ്റുമുട്ടും.
ആദ്യം ഇന്ത്യ പരിശീലിച്ചിരുന്നത് നികോലൈ ആദം ആയിരുന്നു,എന്നാൽ ടീമിൻറെ പ്രകടനം തൃപ്തികരമല്ലത്തതിനെ തുടർന്ന് 2017 ഫെബ്രുവരിയിൽ ടീം കോച്ചായി മറ്റോസിനെ നിയമിക്കുകയായിരുന്നു.
പോർച്ചുഗൽ താരം റെനട്ടോ സഞ്ചെസ് , മാഞ്ചസ്റ്റർ യുണൈറ്റഡ് തരം വിക്ടർ ലിൻഡിലോഫ് എന്നിവർ മറ്റോസ് കണ്ടെത്തിയ താരങ്ങൾ ആണ്
മറ്റോസ് സാധാരണ പോർട്ടുഗീസ് ശൈലി പിന്തുടരുന്ന താരമാണ്. ലോങ് പാസുകളിടെയും, വിങ്ങുകളിലൂടെ ആക്രമിക്കുകയും അതോടപ്പം പ്രതിരോധം ശക്തമാക്കുകയും ചെയ്യുന്ന ശൈലിയാണ്
അപകടകാരികൾ താരങ്ങൾ
അങ്കിത് ജധേവ് : പതിനാലാം വയസ്സിൽ ഫുട്ബോൾ രംഗത്ത് എത്തിയ ജധേവ് 2017 ലു ബയേൺ മ്യൂണിച്ച് യൂത്ത് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ലോകകപ്പിൽ ഇന്ത്യയുടെ ആക്രമണം ചുമതല മറ്റോസ് ജധേവിനെയാണ് ഏൽപ്പിക്കുന്നത്
സുരേഷ് സിംഗ് വാങ്ജം: ഇന്ത്യയുടെ നായകനാണ് സുരേഷ്.മധ്യനിരയിൽ കളിനിയന്ത്രിക്കുന്ന് തരം മണിപ്പൂർ സ്വദേശിയായന്ന്.
2014 എൽ ഇന്ത്യയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ പ്രീമിയർ ക്യാമ്പിൽ മികച്ച താരമായിരുന്നു സുരേഷ്.
അൻവർ അലി : മറ്റോസ് ഇന്ത്യയുടെ കോച്ച് ആയ ശേഷമാണ് അൻവർ ടീമിലെത്തിയത്. ദേശീയ ടീം മിനാർവ അക്കാദമി മൽസരത്തിൽ മികച്ച പ്രകടനമാണ് അൻവറിനെ ലോകകപ്പ് ടീമിൽ എത്തിച്ചത്
0 comments:
Post a Comment