ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ. ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയായപോൾ 14 വിജയവും ഒരു സമനിലയുമായി അപരാജിതരായി 43 പോയിന്റോടെ ഒന്നാം സ്ഥാനത് മുന്നേറുകയാണ് സിറ്റി. 11 വിജയവും 2 സമനിലയും രണ്ടു തോൽവിയുമായി 35 പോയിന്റോടെ തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് തനെയുണ്ട് യുണൈറ്റഡ്.
മികച്ച പ്രകടനം കാഴ്ച വെച്ച് സ്വന്തം തട്ടകത്തിൽ സിറ്റിയെ പരാജയപ്പെടുത്തി കപ്പിലേക്കുള്ള ദൂരം കുറക്കാനാവും യുണൈറ്റഡ് ഇറങ്ങുന്നതെങ്കിൽ പ്രീമിയർ ലീഗ് ചരിത്രത്തിലെതനെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സിറ്റി സീസണിലെ സ്ഥിരതയാർന്ന പ്രകടനം തുടരാനുറച്ചാവും ഇറങ്ങുക.
യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബി.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment