ലീഗിൽ ഇതു വരെ ഒരു ജയം പോലും നേടാനാവാതെ ഗോവയുമായി അവശ്യസനീയമായി തകർന്നടിഞ്ഞു പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ജീവ ശ്വാസത്തിനായി പിടയുന്ന ബ്ളാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് ജീവ മരണ പോരാട്ടം.
കോച്ചിനും കളിക്കാർക്കും ആയിരക്കണക്കിന് വരുന്ന ആരാധക കൂട്ടം നൽകുന്ന അവസാനം അവസരം ആകും നോർത്ത് ഈസ്റ്റ് യൂണൈറ്റഡും ആയുള്ള മത്സരം. ഇനിയും ആരാധകരുടെ ക്ഷമയെ പരീക്ഷിക്കാൻ ബ്ളാസ്റ്റേഴ്സിന് ആവില്ല. ഈ പ്രത്യേക സാഹചര്യത്തിൽ തങ്ങൾ ആരെന്നു കൊച്ചിയിൽ തെളിയിക്കാൻ സാധിച്ചില്ല എങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ കാത്തിരിക്കുക വിമർശനങ്ങളുടെ കൂരമ്പുകൾ ആവും. ഇനിയും ഒരു വിജയം നൽകാൻ സാധിച്ചില്ല എങ്കിൽ ചങ്ക് പൊട്ടി അലറി വിളിച്ചു ഈ ടീമിനെ സപ്പോർട്ട് ചെയ്യുന്ന ലക്ഷ കണക്കിന് വരുന്ന ആരാധകരുടെ പ്രതീക്ഷകൾ മാഞ്ഞു തുടങ്ങും.
അതേ ഇത് അവസാനം അവസരം ആണ്. ഈ മരണ കളിയിൽ വിജയിക്കുക എന്നത് ടീമിനെ സംബന്ധിച്ചു ഏറ്റവും പ്രധാനം ആണ്. ലീഗിൽ മുന്നോട്ടുള്ള പ്രതീക്ഷകളെ നിലനിർത്താൻ വിജയം ഇല്ലാതെ സാധിക്കില്ല. ഗോവയും ആയി ഉള്ള വൻ തോൽവിക്ക് ശേഷം ഉള്ള കളി എന്നതും ഹോം മാച്ച് ആണന്നുള്ളതും ഇന്നത്തെ കളിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ലക്ഷകണക്കിന് വരുന്ന ആരാധകരോട് നീതി പുലർത്താൻ ബ്ളാസ്റ്റേഴ്‌സ് ഉയർത്തെഴുന്നേറ്റെ പറ്റു.
അസിസ്റ്റന്റ് കോച്ചും കളിക്കാരും അടക്കം നോർത്തീസ്റ്റിൽ നിന്നു തന്നെയുള്ള ഒരു പട ആണ് കേരളാ ബ്ളാസ്റ്റേഴ്സിന്റെയും ഒരു പ്രധാന ചാലക ശക്തി. ജാക്കി ചന്ദ് സിംഗിനെ പോലെയുള്ളവർ ഫോമിലേക്ക് ഉയർന്നതും വിനീത് സസ്പെന്ഷന് ശേഷം തിരിച്ചെത്തുന്നതും ബ്ളാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നു. മാന്ത്രികൻ ബെർബത്തോബിന്റെ അഭാവത്തിൽ പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്ത വെസ് ബ്രൗണ് ഇറങ്ങുമെന്നും അഭ്യൂഹം ഉണ്ട്.
എന്തായാലും കാത്തിരുന്നു കാണാം. ജീവ ശ്വാസം നിലനിർത്താൻ നോർത്തീസ്റ്റും ആയി ഉള്ള ഈ നിർണായക മത്സരത്തിൽ കേരളാ ബ്ളാസ്റ്റേഴ്‌സ് സർവ്വവും മറന്നു പൊരുതുന്നത് കാണാൻ. ആവനാഴിയിലെ അവസാന വജ്രായുധവും റെനേച്ചായന് പുറത്തെടുക്കേണ്ടി വരും എന്നതിനാൽ തീ പാറുന്ന മത്സരത്തിനായിരിക്കും നാളെ കൊച്ചിയിലെ പുൽമൈതാനം സാക്ഷ്യം വഹിക്കുക.
0 comments:
Post a Comment