Sunday, December 17, 2017

വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ മുൻപിൽ ബെംഗളൂരുവിനെ പൂട്ടിച്ച് ചെന്നൈയിൻ എഫ് സി



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കുതിക്കുകയായിരുന്ന ബെംഗളൂരു എഫ് സിയെ  സ്വന്തം തട്ടകത്തിൽ 2-1 ന് ആണ് ചെന്നൈയിൻ എഫ് സി തോൽപ്പിച്ചത് . 5ആം മിനിറ്റിൽ തന്നെ ജെജെ യുടെ ഗോളിലൂടെ  ലീഡ്  നേടിയ ചെന്നൈയിൻ ആദ്യ പകുതി 1-0 ന് അവസാനിപ്പിച്ചു . രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി തുടങ്ങിയ ബി എഫ് സി അറ്റാക്കിങ് നടത്തിയെങ്കിലും ചെന്നൈയിൻ പ്രിതിരോധത്തെ തകർക്കാൻ  ആയില്ല .85 ആം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു സമനില പിടിച്ചെങ്കിലും , സന്തോഷം അധിക നേരം തുടർന്നില്ല . 88ആം മിനിറ്റിൽ ചെന്നൈയിൻ എഫ് സിക്ക് വേണ്ടി ദാനപാൽ ഗണേഷ് ഗോൾ നേടിയതോടെ സ്വന്തം ആരാധകർക്ക് മുൻപിൽ ആദ്യമായി തോൽവി ഏറ്റു വാങ്ങുകയായിരുന്നു ബി എഫ് സി

0 comments:

Post a Comment

Blog Archive

Labels

Followers