Thursday, December 7, 2017

ഐ എസ്‌ എൽ ; വിജയം തേടി എ ടി കെ ഇന്ന് ചെന്നൈയിൻ എഫ് സി യെ നേരിടും




ഹീറോ ഇന്ത്യൻ  സൂപ്പർ ലീഗിന്റെ  ചരിത്രത്തിൽ കിരീടം നേടിയിട്ടുളള രണ്ട് ടീമുകൾ തമ്മിലുളള പോരാട്ടത്തിനാണ് ഇന്ന്  ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്. പ്രാരംഭ മത്സരത്തിൽ അടിപതറിയെങ്കിലും പിന്നീടുളള രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ആത്മവിശ്വാസത്തോടെയാണ് 2015-ലെ ജേതാക്കൾ കളിക്കളത്തിലിറങ്ങുന്നത്. പ്രത്യേകിച്ചും അവരുടെ ഏറ്റവുമൊടുവിലത്തെ, എഫ്‌സി പൂനെ സിറ്റിയുമായുളള മത്സരത്തിൽ, ആക്രമണ  കളി പുറത്തെടുത്തു  പൂനെയെ തടഞ്ഞു നിർത്തുക മാത്രമല്ല, മത്സരം ഉടനീളം  ആധിപത്യം പുലർത്തി  കൊണ്ട് വിജയ ഗോൾ നേടുകയും ചെയ്തു. എടികെ-ക്ക് എതിരായും അതേ രീതിയിൽ  കുതിക്കാനായിരിക്കും  ആതിഥേയർ ആഗ്രഹിക്കുക. മറുവശത്തു  നിലവിലെ ചാമ്പ്യൻമാരായ എടികെ-യ്ക്ക്, സീസണിൽ നല്ലൊരു തുടക്കമല്ല ലഭിച്ചത്ഏറ്റവുമൊടുവിലത്തെ മത്സരത്തിൽ, സീസണിൽ അരങ്ങേറ്റം കുറിച്ച ജാംഷെഡ്പൂരിനെതിരായി അവർക്ക് ഗോൾ രഹിത  സമനിലക്ക് വഴങ്ങേണ്ടി വന്നു. സീസണിലെ മത്സരങ്ങളിൽ ആദ്യമായി അവർക്ക്  ആദ്യ മൂന്ന് പോരാട്ടങ്ങളിലും വിജയം കാണാതെ കളിക്കളം വിടേണ്ടി വന്നു. കളിക്കാർക്ക് ഏറ്റ പരിക്കുകളും കുറവല്ലായിരുന്നു. ചെന്നൈ സന്ദർശിക്കുമ്പോൾ, അവരുടെ മുൻപോട്ടുളള ഏറ്റുമുട്ടലുകളിൽ വിജയം ഒരു തുടർക്കഥയായിത്തീരുന്ന ഒരു  മാറ്റത്തിന്റെ തുടക്കം ഇവിടെ സംഭവിക്കുന്നതിന് വേണ്ടിയായിരിക്കും അവരുടെ പ്രാർത്ഥന.


നേർക്കുനേർ

ചെന്നൈയിൻ എഫ്‌സി 1 -3 എടികെ 4 സമനിലകൾ.     


സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ


ചെന്നൈയിൻ എഫ്സി:

ചെന്നൈയിൻ എഫ്സിയുടെ പരിശീലകൻ ജോൺ ഗ്രിഗറി താൽപ്പര്യപ്പെടുക, അദ്ദേഹം മുൻഗണന നൽകുന്ന 4-5-1 എന്ന വിന്യാസത്തിനായിരിക്കും. വിങ്ങുകളും  മിഡ്ഫീൽഡും ഫലപ്രദമായി ഉപയോഗിക്കുന്നതിനും ജെജെ ലാൽപെക്കൂയെ ആക്രമണത്തിന്റെ കുന്തമുനയായ അണി നിരത്തുന്നതിനും ഇത് അദ്ദേഹത്തെ സഹായിക്കും.


ഗോൾകീപ്പർ: കരൻജീത് സിംഗ്

ഡിഫന്റർമാർ: ജെറി ലാൽറിൻസുവാല, ഹെന്റ്‌റിക് സെറേനോ, മെയിൽസൺ ആൽവ്സ്, ഇനിഗോ കാൽഡെറോൺ

മിഡ്ഫീൽഡർമാർഗ്രിഗറി നെൽസൺ, തോയ് സിംഗ്, റാഫേൽ അഗസ്റ്റോഫ്രാൻസിസ്‌കോ ഫെർണാണ്ടസ്, ധനപാൽ ഗണേഷ്

ഫോർവാർഡുകൾ: ജെജെ ലാൽപെക്യൂജ

 


എടികെ

എടികെ മുഖ്യ പരിശീലകൻ ടെഡി ഷെറിംഗം, 4-4-2 എന്ന പരമ്പരാഗത ശൈലി തന്നെ പ്രയോജനപ്പെടുത്തിയേക്കാം. ഇത് ആക്രമണത്തിനും പ്രതിരോധത്തിനുമിടയിൽ മികച്ച സന്തുലനം അദ്ദേഹത്തിന് നൽകും.


ഗോൾകീപ്പർ: ജൂസി ജാസ്‌കെലൈനെൻ

ഡിഫന്റർമാർ: കീഗൻ പെരേക, ടോം തോർപ്, ജോർഡി ഫിഗ്വേറാസ് മോണ്ടൽപ്രബീർ ദാസ്

മിഡ്ഫീൽഡർമാർ: ഹിതേഷ് ശർമ്മ, യൂജെൻസൺ ലിംഗ്‌ദോ, കോണർ തോമസ്, ബിപിൻ സിംഗ്

ഫോർവാർഡുകൾ: സെക്വീന, റോബിൻ സിംഗ്

0 comments:

Post a Comment

Blog Archive

Labels

Followers