ഇന്ത്യൻ ആരോസിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയത്തോടെ ഹീറോ ഐ ലീഗിൽ കുതിക്കുകയാണ് മിനർവാ പഞ്ചാബ് എഫ് സി .ഒരു നിമിഷത്തിൽ സമനിലയിൽ ഒതുങ്ങുമെന്ന് കരുതിയ മത്സരം ഭൂട്ടാൻ താരം ചെൻച്ചോയുടെ ഗോളിലൂടെ ബുദ്ദി പരമായ കളി കാഴ്ച്ച വെച്ച ഇന്ത്യൻ ആരോസിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു .
രണ്ട് പുതിയ മാറ്റങ്ങളുമായാണ് മിനർവാ ഇറങ്ങിയത് .ഇന്ത്യൻ ആരോസിലും രണ്ട് മാറ്റങ്ങൾ നടത്തി ,ചെന്നൈ സിറ്റി എഫ് സിക്കെതിരായി ആദ്യ മത്സരത്തിൽ ഇരട്ടി ഗോൾ നേടിയ അനികേത് ജാദവും മിഡ്‌ഫീൽഡർ അഭിജിതും സ്‌ട്രൈക്കർ റഹിം അലിക്കും അഭിഷേകിനും വേണ്ടി വഴിയൊരുക്കി .
ആദ്യ പകുതിയിൽ മിനർവാ ആധിപത്യം പുലർത്തിയെങ്കിലും ഇന്ത്യൻ ആരോസ് പിടിച്ചു നിന്നു .53ആം മിനിറ്റിൽ മലയാളി താരം രാഹുലിന് അവസരം ലഭിച്ചുവെങ്കിലും മിനർവാ ഗോൾ കീപ്പർ സാഹസികമായി തടഞ്ഞു .80 ആം മിനിറ്റിൽ കിട്ടിയ അവസരം പാഴാക്കാതെ ചെൻച്ചോ മിനർവക്ക് വേണ്ടി വിജയ ഗോൾ നേടി .ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ മിനർവാ പഞ്ചാബ് എഫ് സി കുതിക്കുകയാണ് .
0 comments:
Post a Comment