Tuesday, December 5, 2017

ഗുർപ്രീത് സിംഗിന് 2 കളികളിൽ നിന്നും വിലക്ക്; 3 ലക്ഷം രൂപ പിഴയും



ബെംഗളൂരു എഫ് സി ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന് 2 കളികളിൽ നിന്ന് വിലക്കാനും 3 ലക്ഷം രൂപ പിഴ ഇടാകാനും തീരുമാനം. എ ഐ എഫ് എഫിന്റെ അടച്ചടക്ക സമിതിയുടേതാണ്.തീരുമാനം. ഗോവക്കെതിരായ മത്സരത്തിൽ എതിർ താരത്തോട് ആക്രമപരമായ പെരുമാറ്റത്തെ തുടർന്ന് റഫറി റെഡ് കാർഡ് നൽകി സന്ധുവിനെ  പുറത്താക്കിയിരുന്നു. ഇതോടെ സന്ധുവിന് നോർത്ത് ഈസ്റ്റ്,പൂനെ എന്നീ ടീമുകളുമായുള്ള മത്സരങ്ങൾ നഷ്ട്ടമാകും


തുടർച്ചയായ രണ്ടു ഹോം മത്സരങ്ങളിൽ ഗുർപ്രീതിന്റെ അഭാവം ബെംഗളൂരുവിന് വലിയ തിരിച്ചടിയാണ്. നിലവിൽ 3 കളിയിൽ നിന്നും 2 വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒന്നാമതാണ് ബെംഗളൂരു

0 comments:

Post a Comment

Blog Archive

Labels

Followers