കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ അവരുടെ സ്വന്തം തട്ടകത്തിൽ വച്ച് സമനിലയിൽ തളച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ . സമനില ഗോൾ നേടിയത് മലയാളികളുടെ സ്വന്തം രാഹുലും. കളിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വലയിലാക്കി ഡിപൻട ഡിക മോഹൻ ബഗാനെ മുന്നിലെത്തിച്ചു. എന്നാൽ ആത്മവിശ്വാസം കൈവിടാതെ പന്തു തട്ടിയ ഇന്ത്യൻ ആരോസിന് വൈകാതെ അതിനുള്ള പ്രതിഫലവും ലഭിച്ചു. മുപ്പത്തിമൂന്നാം മിനിട്ടിൽ റഹീം അലിയുടെ ക്രോസിൽ നിന്നും രാഹുൽ സമനില ഗോൾ നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി രാഹുൽ തന്റെ ഫോം തെളിയിച്ചു.
രണ്ടാം പകുതിയിൽ ആരോസ് ക്യാപ്റ്റൻ അമർജിത്ത് റെഡ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. എന്നാൽ വിട്ടു കൊടുക്കാൻ ആരോസിന്റെ ചുണക്കുട്ടികൾ ഒരുക്കമായിരുന്നില്ല , അവർ അവസാനം വരെ പൊരുതി, ബഗാന്റെ അറ്റാക്കുകൾ ആരോസിന്റെ ഡിഫൻസിൻ തട്ടി മടങ്ങി . പോസ്റ്റിന് കീഴിൽ ധീരജിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്, ധീരജ് തന്നെയാണ് കളിയിലെ താരവും.
📝 രാഹുൽ തെന്നാട്ട്
0 comments:
Post a Comment