അണ്ടർ 15 ഐ ലീഗ് റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിൽ പ്രോഡിജി സ്പോർട്സിന് ആദ്യ വിജയം. കോവളം എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പ്രോഡിജി തോൽപ്പിച്ചത്.
ഗോൾരഹിതമായിരുന്നു ആദ്യ പകുതി. 76ആം മിനുട്ടിൽ മുഹമ്മദ് ഷാഫി നേടിയ ഏക ഗോളിനാണ് പ്രോഡിജി സ്പോർട്സ് വിജയിച്ചത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളിന് എം എസ് പിയോട് പ്രോഡിജി സ്പോർട്സ് തോറ്റിരുന്നു. ഡിസംബർ 22ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് പ്രോഡിജിയുടെ അടുത്ത മത്സരം. കോവളം എഫ് സി അടുത്ത മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയെ നേരിടും
ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും വിജയിച്ചു എം എസ് പി ഫുട്ബോൾ അക്കാദമിയാണ് ഒന്നാമത്.
0 comments:
Post a Comment