ഐ ലീഗിൽ നിലവിലെ ജേതാക്കളായ ഐസ്വാൾ എഫ് സി ഇന്ന് ഗോവൻ കരുത്തരായ ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ഐസ്വാളിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ഒരു കളിയിൽ നിന്നും ഒരു പോയിന്റുമായി ഒമ്പതാമതാണ് ഐസ്വാൾ. രണ്ടു കളിയിലും നിന്നും പോയിന്റുകളില്ലാതെ അവസാന സ്ഥാനകാരാണ് ചർച്ചിൽ. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം
ആദ്യ മത്സരത്തിൽ കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ കരുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ചർച്ചിലിനെ നേരിടാൻ ഇറങ്ങുന്നത്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം ശക്തമായ തിരിച്ചടിച്ചാണ് ഐസ്വാൾ ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ചത്. വില്ല്യം ലാൽനുഫെല മികച്ച ഫോമിലാണെന്നത് ഐസ്വാളിന് ഗുണകരമാണ്. ആദ്യ ഹോം മത്സരത്തിൽ തന്നെ വിജയം കുറിച്ച് പോയിന്റ് ടേബിളിൽ മുന്നേറാം എന്ന പ്രതീക്ഷയിലാണ് ടീം.
എന്നാൽ ചർച്ചിലിന് ഇത് നിർണായക പോരാട്ടമാണ്. ലീഗിൽ അവസാനപടിയിലാണ് ടീം ആദ്യ മത്സരത്തിൽ ഷില്ലോങിനോട് എതിരില്ലാത്ത 2 ഗോളുകൾക്കും രണ്ടാം മത്സരത്തിൽ മോഹൻ ബഗാനോട് അഞ്ചു ഗോളിന്റെ വൻ തോൽവിയുമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഐ ലീഗിൽ ഇതുവരെ ഒരു ഗോൾ നേടാൻ പോലും ചർച്ചിലിന് കഴിഞ്ഞിട്ടില്ല. ഇന്നത്തെ മത്സരത്തിൽ ഐസ്വാളിനെ കീഴടക്കി അവസാനപടിയിൽ നിന്നും മുന്നേറാം എന്ന പ്രതീക്ഷയിലാണ് ഗോവൻ ടീം
മത്സരം ഉച്ചയ്ക്ക് 2 മണിമുതൽ സ്റ്റാർ സ്പോർട്സ് 2 ലും ഹോട്ട് സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും
0 comments:
Post a Comment