ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത് .ബിസിനസ് സ്റ്റാൻഡേർഡ് ഡോട്ട് കോം പ്രകാരം ആദ്യ മൂന്ന് ആഴ്ചകളിൽ തന്നെ ടീവി വ്യൂവേർഷിപ്പ് 81 മില്യൺ കടന്നിരിക്കുകയാണ് .ഫിഫ അണ്ടർ 17 ലോകകപ്പിന്റെ മുഴുവൻ 52 മത്സരങ്ങളുടെ വ്യൂവേർഷിപ്പ് കണക്കുകൾ താരതമ്യം ചെയ്താൽ ഐ എസ് എൽ കുറഞ്ഞ സമയം കൊണ്ട് തന്നെ അതിനേക്കാൾ 20 ശതമാനം കൂടുതലാണ് .ഫിഫ അണ്ടർ 17 ലോകകപ്പ് മൊത്തത്തിൽ 68 മില്യൺ ടി വി വ്യൂവേർഷിപ്പാണ് ലഭിച്ചത് .
ഐ എസ് എൽ സീസൺ നാലിന്റെ ഓപ്പണിങ് മത്സരത്തിൽ തന്നെ 7.4 മില്യൺ പുതിയ റെക്കോർഡാണ് കണ്ടത് .ഇത് ഫിഫ ലോകകപ്പിലെ ഇന്ത്യ - യൂ എസ് എ മത്സരത്തേക്കാൾ ഇരട്ടിയാണ് .
സീസൺ അവസാനിക്കുമ്പോൾ ഇതുവരെയുള്ള കണക്കുകളെ മറികടക്കുമെന്ന് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നു . പുതിയ രണ്ട് ടീമായ ജംഷഡ്‌പൂരും ബെംഗളൂരു എഫ് സി യും ഐ എസ് എല്ലിൽ എത്തിയത് ടീവി വ്യൂവേർഷിപ്പ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട് .
0 comments:
Post a Comment