അണ്ടർ 15 ഐ ലീഗ് റെസ്റ്റ് ഒഫ് ഇന്ത്യ ഗ്രൂപ്പ് ഇയിൽ എം എസ് പിക്കു തുടർച്ചയായ രണ്ടാം വിജയം. കേരള ബ്ലാസ്റ്റേഴ്സിനെയാണ് എം എസ് പി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിയാണ് കളിയിൽ ആദ്യം ലീഡ് സ്വന്തമാക്കിയത്. 31ആം മിനുട്ടിൽ ജോഷുവ എം ജോഷിയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് എം എസ് പി നടത്തിയത്. 53ആം ഷഹാൻ സലീം എം എസ് പിക്കായി സമനില ഗോൾ നേടി. 70ആം മിനുട്ടിൽ അഭിജിത്ത് കൂടെ എം എസ് പിക്കായി വലകുലുക്കിയതോടെ എം എസ് പി വിജയം ഉറപ്പിച്ചു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതാണ് എം എസ് പി.
ഇന്നത്തെ രണ്ടാം മത്സരത്തിൽ കോവളം എഫ് സി പ്രോഡിജി സ്പോർട്സിനെ നേരിടും.വൈകീട്ട് 3.45 ന് മഹാരാജാസ് ഗ്രൗണ്ടിലാണ് മത്സരം.
0 comments:
Post a Comment