Sunday, December 10, 2017

ബെർബയുടെ അഭാവം കളിയെ മോശമായി ബാധിച്ചുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് റെനേ മുലൻസ്റ്റീൻ



ആദ്യ പകുതിയിൽ തന്നെ പരുക്ക് പറ്റി ബേര്ബതോവ് പുറത്ത് പോയതോടെ ബ്ലാസ്റ്റേഴ്‌സ് 5 ഗോളുകൾ വഴങ്ങി ഗോവയോട് ശനിയാഴ്ച്ച നടന്ന മത്സരത്തിൽ തോറ്റിരുന്നു .

മത്സരത്തിന് ശെഷം സംസാരിക്കുകയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ബെർബ പരുക്കേറ്റ് പുറത്തു പോയത് ടീമിന്റെ കളിയെ ബാധിച്ചുവെന്ന് റെനേ വ്യക്തമാക്കി .


ശെരിയാണ് ആദ്യ മിനിറ്റുകളിൽ തന്നെ ബെർബക്ക് പരുക്കേറ്റത് വലിയൊരു പ്രശ്നമായിരുന്നു , പക്ഷെ ഇത് ഞങ്ങൾ ശെരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല .നിങ്ങൾ നോക്കുകയാണെങ്കിൽ എതിർ ടീം ആക്രമണസക്തമായി പ്രെസ്സിങ് ഗെയിം കളിക്കുന്നു , വേളയിൽ നമ്മൾ നോക്കേണ്ടത് എങ്ങനെ ബോൾ എതിർ ടീമിന്റെ പകുതിയിൽ എത്തിച്ച് അവിടെ നിന്ന് എങ്ങനെ അറ്റാക്കിങ് ചെയ്യണം എന്നാണ് , റെനേ പറഞ്ഞു  .




ഇതൊരു പതറിയ തുടക്കമായിരുന്നു, ആദ്യ പകുതിയിൽ 2-2 എന്ന സ്കോറിന് ശെഷം ഞങ്ങൾക്ക് ശെരിക്കും തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ല .രണ്ടാം പകുതിയിൽ ഏഴ് മിനിറ്റുനുള്ളിൽ മൂന്ന് ഗോളുകൾ വഴങ്ങിയത് കൊണ്ട് തിരിച്ചു വരാൻ യാതൊരു സാദ്യതയും ഇല്ലായിരുന്നു . തോൽവിയിലെ പോരായ്മകൾ നികത്തി വേഗതിയിൽ തന്നെ തിരിച്ചു വരാൻ ഞങ്ങൾ ശ്രമിക്കും , കേരള ബ്ലാസ്റ്റേർസ് ഹെഡ് കോച്ച് റെനേ മുലെൻസ്റ്റീൻ കൂട്ടി ചേർത്തു .

0 comments:

Post a Comment

Blog Archive

Labels

Followers