Tuesday, December 19, 2017

ഇത്രത്തോളം ഇന്ത്യൻ ഫുട്ബോളിനെ മനസ്സിലാക്കിയ ഒരാൾ പോലും ഇന്ത്യയിൽ ഉണ്ടാകില്ല ; ഇവൻ ഒരു മരണ മാസ്സ് തന്നെ




ഇന്ത്യൻ ഫുട്ബാളിനെയും അതിന് വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ച് മനസ്സിലാക്കിയ ഒരു വ്യക്തി ഇന്ത്യയിൽ ഉണ്ടാകുമോ എന്ന് സംശയമാണ് . ഇന്ത്യൻ ഫുട്ബോളിനെ ആഴത്തിൽ പഠിച്ച് ഇത്രത്തോളം മാറ്റങ്ങൾ കൊണ്ട് വന്ന മറ്റാരുമല്ല ഇന്ത്യയിൽ നടന്ന ഫിഫ ലോകകപ്പ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ഡയറക്ടർ ജാവിയർ സിപ്പിയാണ് . ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചു നടത്തിയ സ്റ്റാർ സ്പോർട്സ് ഫുട്ബോൾ ഫോറത്തിൽ ജാവിയർ സിപ്പി ഇന്ത്യൻ ഫുട്ബാളിനെയും ലോകകപ്പിനായി ഇന്ത്യയിൽ വരുത്തുയി മാറ്റങ്ങളും നേരിട്ട പ്രതിസന്ധികളെയും കുറിച്ച് പറഞ്ഞത് കേട്ടാൽ ഞെട്ടും .



ശൂന്യത്തിൽ നിന്ന് തുടങ്ങി സിപ്പിയും 317 പേർ അടങ്ങുന്ന ഓർഗനൈസിങ് കമ്മിറ്റി ലോകക്കപ്പ് നടത്തിയത് എങ്ങനെ എന്ന് സിപ്പി ഈ പരിവാടിയിൽ പറയുന്നു .സ്റ്റേഡിയത്തിനേക്കാൾ ഉപരി ട്രെയിനിങ് ഗ്രൗണ്ടുകൾക്ക് നൽകിയ പ്രാധാന്യം അത് ഭാവിലേക്ക് തരുന്ന നേട്ടങ്ങളെയും കുറിച്ചു സിപ്പി വ്യക്തമാക്കുന്നു .കൊച്ചിയിലെ 60000 വരുന്ന സ്റ്റേഡിയം കപ്പാസിറ്റി ചുരുക്കിയതിന്റെ കാരണങ്ങളും വ്യക്തമാക്കി സിപ്പി . മൂന്നാം നിലയിൽ ആളുകളെ കയറ്റിയാലുള്ള അപകടത്തെ ചൂണ്ടി കാട്ടി സിപ്പി പറഞ്ഞത് 30000 കൂടുതൽ ആളുകളെ കയറ്റിയാൽ അത് ക്രിമിനൽ കുറ്റമാണ് .


ബോളിവുഡ് താരങ്ങളെ കൂട്ട് പിടിക്കുന്നതിനെതിരെയും അവരെ ഫുട്ബാൾ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് കൊണ്ട് വരുന്നതിനെതിരെ ആഞ്ഞടിച്ച് സിപ്പി പറഞ്ഞത് - ബോളിവുഡിനെ കൂട്ട് പിടിച്ചാൽ ഫുട്ബാളിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നും ഇതുപോലുള്ള ചടങ്ങുകൾ ഫുട്ബോളിന് നല്ലതല്ല മറിച്ച് കളങ്കമുണ്ടാക്കുമെന്നും സിപ്പി തുറന്നടിക്കുന്നു .
മിഷൻ ഇലവൻ മില്യൺ പരിവാടിയുടെ വിജയത്തെ കുറിച്ചും ലോകകപ്പിനായി വോളന്റീർസിന് നൽകിയ പരിശീലത്തിനെയും പിച്ചുകൾ ഒരുക്കാൻ നൽകിയ പരിശീലനത്തെയും കുറിച്ചും സിപ്പി ഫുട്ബോൾ ഫോറത്തിൽ പറഞ്ഞു . ഇനി ഒരു ലോകകപ്പ് നടത്താൻ തന്റെയോ പുറത്ത് നിന്ന് വേറൊരു സഹായത്തിന്റെയും ആവശ്യം വരില്ല , ഇന്ത്യയിലെ ഈ 316 പേർ അടങ്ങുന്ന പ്രാദേശിക കമ്മിറ്റി തന്നെ ധാരാളം എന്ന് പറഞ്ഞു സിപ്പി തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .



ജാവിയർ സിപ്പിയുടെ ഈ വാക്കുകൾ ഓരോ ഇന്ത്യൻ ഫുട്ബാൾ ആരാധകനും കേൾക്കേണ്ടത്‍ തന്നെ . മുംബൈയിൽ വെച്ച് നടന്ന ഇന്ത്യൻ ഫുട്ബോൾ ഫോറത്തിൽ ഡിസംബർ 15ന്  ലോകകപ്പിന്റെ ഒരുക്കങ്ങളെ കുറിച്ചും ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചും ജാവിയർ സിപ്പി നടത്തിയ വെളിപ്പെടുത്തലുകൾ കാണാൻ ഈ വീഡിയോ ലിങ്ക് നോക്കു .

0 comments:

Post a Comment

Blog Archive

Labels

Followers