ഇന്നത്തെ മൽസരത്തിൽ, ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഡൽഹി ഡൈനാമോസ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി പോരാട്ടത്തിനിറങ്ങും. രണ്ട് ടീമുകളും പരസ്പരം ഏറ്റു മുട്ടുന്നത് മൂന്ന് ഗോളിന്റെ തോൽവി എറ്റുവാങ്ങിയാണ് . ബെംഗളൂരുലിനോട് 4-1 ന്റെ തോൽവി വഴങ്ങിയാണ് ഡൽഹി നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റിനാകട്ടെ ചെന്നൈയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റാണ് ഡൽഹിയിൽ വന്നിരിക്കുന്നത്. ഡല്‍ഹി ഈ സീസണിലെ ആദ്യ
ജയം പൂനെക്കെതിരെ നേടിയെങ്കിലും നോർത്ത് ഈസ്റ്റിന് ഇതേ വരെ ആദ്യ ജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.
ഡൽഹി ഡൈനാമോസ്
ഡൽഹി ഡൈനാമോസ് മുഖ്യ പരിശീലകനായ മിഗുവേൽ ഏൻജൽ പോർച്യുഗൽ, 4-2-3-1 എന്ന ക്രമത്തിൽ കളിക്കാരെ വിന്യസിപ്പിക്കുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിനും പ്രതിരോധത്തിനും ഒരു പോലെ പ്രദാന്യം നൽകിയാകും ഡെൽഹി കളിക്കുക. മത്യാസ് മിറാബ്ജെയിലാണ് ഡൽഹിയുടെ പ്രതീക്ഷ.മികച്ച പന്തടക്കവും വേഗതയുമുള്ള താരം ഹക്കു ഉൾപ്പെടുന്ന നോർത്ത് ഈസ്റ്റ് പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കും
സാധ്യത ലൈൻ അപ്പ് :
ഗോൾകീപ്പർ: ആൽബിനോ ഗോമസ്
ഡിഫന്റർമാർ: സെന റാൾട്ടെ, ഗബ്രിയേൽ സിസേറോ, പ്രതീക് ചൗധരി, പ്രീതം കോട്ടാൽ
മിഡ്ഫീൽഡർമാർ: ലാലിയൻസുല ചാംഗ്‌ദേ, ഗുയോൺ ഫെർണാണ്ടസ്, പോളിനോ ഡയാസ്, മത്യാസ് മിറാബ്‌ജെ, റോമിയോ ഫെർണാണ്ടസ്
ഫോർവാർഡുകൾ: കാലു ഉചെ
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
മുഖ്യ പരിശീലകൻ ജോവോ ഡി ഡീസ് മുൻഗണന നൽകുന്ന 4-3-3 എന്ന ക്രമത്തിലുളള വിന്യാസത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കളിക്കുന്നതിനായിരിക്കും സാദ്ധ്യത. കഴിഞ്ഞ കളിയിൽ പ്രതിരോധത്തിലെ പാളിച്ചകൾ പരിഹരിച്ചാകും ടീം ഇന്ന് ഇറങ്ങുക. ആദ്യ ജയമാണ് ടീം ലക്ഷ്യമിടുന്നത്. അതുകൊണ്ട് ആക്രമണ ഫുട്ബോളിന് തന്നെയാകും ഹൈലാണ്ടേഴ്സ് മുൻതൂക്കം നൽകുക.
ഗോൾകീപ്പർ: റഹനേഷ് ടി. പി.
ഡിഫന്റർമാർ: അബ്ദുൾ ഹക്കു, മാർട്ടിൻ ഡയാസ്, സാംബിന, റോബർട്ട് ലാൽത്‌ലാമുവ്‌ന
മിഡ്ഫീൽഡർമാർ: ലാൽറിൻഡിക റാൾട്ടെ, മാർസിനോ, ഫനായി ലാൽറെംപ്യൂയ
ഫോർവാർഡുകൾ: ഹാലിചരൻ നർസാരി, ലൂയിസ് അൽഫോൺസോ പെയ്‌സ്, സെയ്മിൻലെൻ ഡംഗൽ
0 comments:
Post a Comment