Sunday, December 3, 2017

എഫ് സി പൂനെ സിറ്റി - ചെന്നൈയിൻ എഫ് സി മാച്ച് പ്രീവ്യൂ




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2017-18-ലെ 15-ാം മത്സരത്തിൽ, ഇന്ന് വൈകുന്നേരം പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന നാലാം റൗണ്ട് മത്സരത്തിൽ, ചെന്നൈയിൻ എഫ്സിയുമായി മത്സരത്തിനിറങ്ങുമ്പോൾ, തുടർച്ചയായ മൂന്നാം വിജയമൊഴിച്ച് മറ്റൊന്നും എഫ്സി പൂനെ സിറ്റി ലക്ഷ്യമിടുന്നില്ല. എടികെ-യുമായും മുംബൈ സിറ്റി എഫ്‌സിയുമായും കൊമ്പു കോർത്ത് വിജയം വരിച്ച അവർക്ക് സൗത്ത് ഇന്ത്യൻ  ടീമിനെ നേരിടുമ്പോൾ, സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായിരിക്കും ശ്രമിക്കുക. എന്നാൽ അവർക്ക് ഇതേ വരെ ചെന്നൈയിൻ ടീമിനെ ഒരിക്കലും പരാജയപ്പെടുത്താൻ  കഴിഞ്ഞിട്ടില്ല. 2015-ലെ ചാമ്പ്യൻ ടീമായ ചെന്നൈയിൻ എഫ്‌സി-യും തങ്ങളുടെ മുൻ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ കീഴടക്കിയതിന്റെ വിജയഗാഥയുമായാണ് പൂനെയിലെത്തുക.

നേർക്കു നേർ: 
എഫ്സി പൂനെ സിറ്റി 0 - 4 ചെന്നൈയിൻ എഫ്സി. 2 സമനിലകൾ.

എഫ്‌സി പൂനെ സിറ്റി
പൂനെയുടെ മുഖ്യ പരിശീലകൻ റാങ്കോ പോപോവിച്ച്, മുംബൈയ്ക്ക് എതിരായി 3-4-3 എന്ന തന്റെ പ്രിയപ്പെട്ട ക്രമത്തിൽ ടീമിനെ അണി നിരത്തുന്നതിനാണ് സാദ്ധ്യത. പിച്ചിന്റെ മുഴുവൻ വീതിയും ഇതിലൂടെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. 
ഗോൾകീപ്പർ: കമൽജീത് സിംഗ്
ഡിഫന്റർമാർ: ഗുർതേജ് സിംഗ്, റാഫേൽ ലോപ്പസ് ഗോമസ്, ആദിൽ ഖാൻ
മിഡ്ഫീൽഡർമാർ: ലാൽച്യുവാൻമാവിയ ഫനായി, മാർക്കസ് ടെബാർ, വാൻമാൽസ്വാമ, സാർത്ഥക് ഗോലുയി
ഫോർവാർഡുകൾ: മാർസെലിഞ്ഞ്യോ, എമിലിയാനോ അൽഫാരോ, ഡിയാഗോ കാർലോസ് ഡിയാഗോ കാർലോസ്

ചെന്നൈയിൻ എഫ്സി: 

ചെന്നൈയിൻ എഫ്.സിയുടെ പരിശീലകൻ ജോൺ ഗ്രിഗറി താൽപ്പര്യപ്പെടുക 4-4-2 എന്ന വിന്യാസത്തിനായിരിക്കും. അഗസ്‌റ്റോ  മുഖ്യ കേന്ദ്രമായും ആക്രമണത്തിന്റെ കുന്തമുനയായി ജെജെയും അണി നിരത്തുന്നതിന് ഇത് അദ്ദേഹത്തെ സഹായിക്കും. 
ഗോൾകീപ്പർ: കരൻജീത് സിംഗ്
ഡിഫന്റർമാർ: ധനചന്ദ്ര സിംഗ്, ജെറി ലാൽറിൻസുവാല, ഹെന്റ്‌റിക് സെറേനോ, മെയിൽസൺ ആൽവ്സ്, ഇനിഗോ കാൽഡെറോൺ
മിഡ്ഫീൽഡർമാർ: ജെറി ലാൽറിൻസുവാല, തോയ് സിംഗ്, റാഫേൽ അഗസ്റ്റോ, ഗ്രിഗറി നെൽസൺ 
ഫോർവാർഡുകൾ: ജെജെ ലാൽപെക്യൂജ, ബോറിംഗ്ഡാവോ ബോഡോ

ലീഗിന്റെ ചരിത്രത്തിൽ പൂനെ ഒരിക്കലും ചെന്നൈയെ തോൽപ്പിച്ചിട്ടില്ല.

0 comments:

Post a Comment

Blog Archive

Labels

Followers