Saturday, December 16, 2017

ഹീറോ ഐ ലീഗ് ; അവസാന നിമിഷ ഗോളിൽ ഈസ്റ്റ് ബംഗാളിന് ജയം



ഹീറോ ലീഗിൽ ശനിയാഴ്ച്ച നടന്ന ത്രില്ലർ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ  ചർച്ചിൽ ബ്രോതെര്സിനെതിരെ 3-2 എന്ന സ്കോറിനാണ് സ്വന്തം തട്ടകത്തിൽ ജയിച്ചത് .14 ആം മിനിറ്റിൽ പീറ്റർ ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യ ഗോൾ നേടി .എന്നാൽ രണ്ട് നിമിഷത്തിൽ തന്നെ റാൾട്ടെയുടെ ഗോളിലൂടെ ചർച്ചിൽ ഗോവ തിരിച്ചടിച്ചു . ആദ്യ പകുതിയിലെ  ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയിലെ  ഇഞ്ചുറി  ടൈമിലും  ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോളുകൾ നേടി വിൽ പ്ലാസ രക്ഷകൻ ആയി . ഇതിനിടയിൽ 59 ആം മിനിറ്റിൽ ആണ് നിക്കോളാസ് ചർച്ചിൽ ഗോവക്ക് രണ്ടാം ഗോൾ നേടിയത് . കടുത്ത സമ്മർദ്ദത്തിലായിരുന്ന ഈസ്റ്റ് ബംഗാളിന് വിജയം ആശ്വാസം നൽകുന്നതാണ്  .

0 comments:

Post a Comment

Blog Archive

Labels

Followers