ബെംഗളൂരു : ഒരു കൂട്ടം അത്ലറ്റിക്സ് താരങ്ങളാണ് ബെംഗളൂരു എഫ്സി ഐ എസ് എൽ മത്സരത്തിനായി നിർമ്മിച്ച ഘടനകൾ അവരുടെ ഗെയിമുകളുടെ പരിശീലന സംവിധാനം ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടി കാട്ടി പരാതി നൽകിയത് .മൂന്ന് വർഷത്തെ കരാർ പ്രകാരം എംപവർമെന്റ് ആൻറ് സ്പോർട്സ് (DES) വകുപ്പുമായി ബന്ധപ്പെട്ടാണ് സ്റ്റേഡിയം ഉപയോഗിക്കാൻ ബി എഫ് സിക്ക് അനുമതി ലഭിച്ചിരുന്നത് .
ഇതേ പരാതിയെ തുടർന്നാണ് അത്ലറ്റിക്സിനായുള്ള ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഫുട്ബോൾ നടത്തിപ്പിനെ ജെസിഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ഐഎസ്എൽ ഫ്രാഞ്ചൈസിയെ കർണാടക ഹൈക്കോടതി ഈ മാസം ആദ്യം ചോദ്യം ചെയ്തത്.
ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതിനെ തുടർന്ന് അത്ലറ്റിക്സ് പരിശീലനത്തിനായി സ്റ്റേഡിയം വിട്ടു നൽകുന്നില്ല എന്നായിരുന്നു പരാതി . ബി എഫ് സി കരാറിൽ സ്റ്റേഡിയം ഉണ്ടെങ്കിലും അത്ലറ്റിക്സിന് സ്റ്റേഡിയം ഉപയോഗിക്കാൻ പറ്റില്ല എന്ന് ഒരു നിയമത്തിലും പറയുന്നില്ല എന്ന് കോടതി പറഞ്ഞു .കൂടാതെ ഒരു കോടി ജനങ്ങൾ ഉള്ള ബെംഗളൂരു പോലുള്ള നഗരങ്ങൾക്ക് 10 ഓളം സ്റ്റേഡിയങ്ങൾ കുറഞ്ഞതെങ്കിലും വേണമെന്ന് കോടതി ചൂണ്ടി കാട്ടി .കൂടുതൽ സ്റ്റേഡിയങ്ങൾ നിർമിക്കാൻ സർക്കാരിനോട് അഭ്യർത്ഥന നടത്തി .
അവസാനമായി കോടതി ഫുട്ബോൾ മത്സരങ്ങളുമായി മുന്നോട്ട് പോകാനും , അതേ സമയം സ്റ്റേഡിയം അത്ലറ്റിക്സിനായി വിട്ട് കൊടുക്കാനും ഉത്തരവിട്ടു .ഈ സീസണിൽ ബെംഗളൂരു എഫ് സിക്ക് ഐ എസ് എൽ മത്സരങ്ങളുമായി മുന്നോട്ട് പോകാം , എന്നാൽ അടുത്ത സീസണിൽ എന്താകുമെന്ന് കാത്തിരുന്നു കാണണം .
0 comments:
Post a Comment