ഐ ലീഗിൽ നിലവിലെ ജേതാക്കളായ ഐസ്വാൾ എഫ് സിക്ക് ആദ്യ ജയം. ഗോവൻ ടീമായ ചർച്ചിൽ ബ്രദേഴ്സിനെയാണ് നിലവിലെ ചാമ്പ്യൻമാർ ഏകപക്ഷീയ ഒരു ഗോളിന് മറികടന്നത്. യൂഗോ കോമ്പയാഷിയാണ് ഐസ്വാളിനായി ഗോൾ നേടിയത്
ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഐസ്വാൾ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. എന്നാൽ ചർച്ചിൽ ശക്തമായ പ്രതിരോധം തീർത്തു ആദ്യ പകുതിയിൽ സമനില പാലിച്ചു. അതിനിടെ ഐസ്വാൾ താരം ഡേവിഡ് ലാൽറിൻമുന പരിക്കേറ്റു പുറത്തു പോകേണ്ടി വന്നത് ഐസ്വാളിന് ക്ഷീണമായി.
രണ്ടാം പകുതിയിലും ഐസ്വാളിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. എന്നാൽ 88 ആം മിനുട്ടിൽ ഡോഡാസു യൂഗോയും നടത്തിയ നീക്കം ഗോളാക്കി മാറ്റി ഐസ്വാളിന് ലീഗിലെ ആദ്യ ജയം സമ്മാനിച്ചു. ജയത്തോടെ 4 പോയിന്റുമായി ഐസ്വാൾ അഞ്ചാംസ്ഥാനത്തേക്ക് ഉയർന്നു.തോൽവിയോടെ പോയിന്റ് ഒന്നുമില്ലാതെ ചർച്ചിൽ അവസാനപടിയിലും. നിലവിൽ മിനർവ്വ പഞ്ചാബാണ് ലീഗിൽ ഒന്നാമത്.
0 comments:
Post a Comment