Tuesday, December 12, 2017

പരുക്ക് നിസ്സാരം ഇരുപത് ദിവസത്തിനുള്ളിൽ ഫിട്നെസ്സ് വീണ്ടെടുക്കും ; ബെർബതോവ് ഇൻസ്റ്റ വിഡിയോയിൽ ആരാധകരോട്




ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേർസ് ഗോവ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന് പരുക്കേറ്റ് നാലാം മിനിറ്റിൽ പുറത്തു പോയത് . ഇതേ തുടർന്ന് പരുക്ക് ഗുരുതരം ആണെന്നും നാലോ അഞ്ചോ മത്സരങ്ങൾ കളിച്ചേക്കില്ല എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു .

എന്നാൽ എല്ലാത്തിനും തടയിട്ട് ബ്ലാസ്റ്റേർസ് ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് താരം തന്റെ ഇൻസ്റ്റ വിഡിയോയിൽ എത്തിയത് . പരുക്ക് നിസ്സാരമാണെന്നും 20 ദിവസത്തിനുള്ളിൽ ഫിട്നെസ്സ് വീണ്ടെടുക്കാമെന്ന്  തന്റെ ഡോക്ടർസ് പറഞ്ഞതായി ബെർബ തന്റെ വിഡിയോയിൽ അറിയിച്ചു . കോച്ചിൽ നടക്കുന്ന നോർത്ത് ഈസ്റ്റിനെതിരെ മത്സരം നഷ്ട്ടമാകും , എന്നാൽ ആരാധകർ കാത്തിരിക്കുന്ന ഡിസംബർ 31ന് ബെംഗളൂരു എഫ് സി യുമായുള്ള മത്സരത്തിൽ ബേര്ബതോവ് തിരിച്ചെത്തിയേക്കും . ഏതയായാലും ഈ വാർത്ത ബ്ലാസ്റ്റേർസ് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട് .

0 comments:

Post a Comment

Blog Archive

Labels

Followers